ട്യൂഷൻ അധ്യാപകൻ പീഡനക്കേസിൽ അറസ്റ്റിൽ; ചൂഷണത്തിനിരയായവരിൽ സ്വന്തം അനന്തരവളും
text_fieldsന്യൂഡൽഹി: രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. 13കാരിയായ തെൻറ അനന്തരവളും പ്രതിയുടെ ലൈംഗിക ചൂഷണത്തിന് ഇരയായി. ഡൽഹിയുടെ പ്രാന്തപ്രദേശമായ ഭാവനയിലാണ് സംഭവം.
പ്രതിയുടെ ബന്ധുവായ പെൺകുട്ടി ഒരു ദിവസം ട്യൂഷന് പോകാൻ മകൾ വിസമ്മതിച്ചപ്പോൾ മാതാപിതാക്കൾ കാരണം അന്വേഷിച്ചു. അപ്പോഴാണ് കുട്ടി പീഡന വിവരം മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. വൈദ്യപരിശോധന നടത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം ആരോടും വെളിപ്പെടുത്തരുതെന്ന് പറഞ്ഞ് അയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞു. വീട്ടിലെത്തിയാണ് പൊലീസ് 30കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്.
ദിവസം 10ത്തിലധികം കുട്ടികൾക്ക് ഇയാൾ വീട്ടിൽ വെച്ച് ട്യൂഷൻ എടുക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. അറസ്റ്റിന് പിന്നാലെ ഒമ്പത് വയസുകാരിയായ മറ്റൊരു പെൺകുട്ടിയും പരാതിയുമായി മുന്നോട്ടു വന്നു. പ്രതി മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കാണിച്ച് കൊടുത്താണ് ചൂഷണം ചെയ്തതെന്ന് കുട്ടി പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് പൊതുജനം ഭാവനയിൽ റോഡ് ഉപരോധിച്ചു. പ്രതി മറ്റ് ചില കുട്ടികൾക്കും അശ്ലീല വിഡിയോകൾ മൊബൈൽ ഫോണിൽ കാണിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.