Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്യൂഷൻ ടീച്ചർ മർദിച്ച...

ട്യൂഷൻ ടീച്ചർ മർദിച്ച ഒമ്പതുകാരിക്ക് മസ്തിഷ്ക ക്ഷതം; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

text_fields
bookmark_border
ട്യൂഷൻ ടീച്ചർ മർദിച്ച ഒമ്പതുകാരിക്ക് മസ്തിഷ്ക ക്ഷതം; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
cancel

മുംബൈ: ട്യൂഷൻ ടീച്ചറുടെ മർദനമേറ്റ ഒമ്പത് വയസ്സുകാരി മസ്തിഷ്ക ക്ഷതം സംഭവിച്ച് ഗുരുതരാവസ്ഥയിൽ. 20 കാരിയായ സ്വകാര്യ ട്യൂഷൻ അധ്യാപിക രത്‌ന സിങ്ങാണ് ക്ലാസിൽ മോശമായി പെരുമാറിയെന്നാരോപിച്ച് പെൺകുട്ടിയെ തല്ലിയത്. ഒക്ടോബർ 5 നായിരുന്നു സംഭവം.

ഇരയായ ദീപികയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ ഒരാഴ്ചക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ മസ്തിഷ്ക ക്ഷതവും ശ്വാസനാളത്തിന് പരിക്കും ടെറ്റനസ് അണുബാധയും മൂലം മുംബൈയിലെ കെ.ജെ സോമയ്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് കുട്ടി. അടിയുടെ ആഘാതത്തിൽ കുട്ടിയുടെ കമ്മൽ കവിളിൽ കുടുങ്ങിയിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസ് എടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beaten upTuition TeacherIndia News
News Summary - Tuition Teacher Slaps 9-Year-Old Girl
Next Story