സഹകരണത്തിെൻറ മേഖലകൾ തേടി ഉർദുഗാൻ എത്തി
text_fieldsന്യൂഡൽഹി: തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഇന്ത്യയിലെത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യേത്താടെ ഞായറാഴ്ച വൈകീട്ട് 7.30ന് ഡൽഹിയിലെത്തിയ ഉർദുഗാനെ ഭാര്യയും മുതിർന്ന കാബിനറ്റ് മന്ത്രിമാരും 150 അംഗ വ്യവസായ സംഘവും അനുഗമിക്കുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതിന് ഉർദുഗാന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരേവൽപ് നൽകും. തുടർന്ന് ന്യൂഡൽഹി ഹൈദരാബാദ് ഹൗസിൽ ഉച്ചക്ക് 12ന് നരേന്ദ്ര മോദി-ഉർദുഗാൻ കൂടിക്കാഴ്ച നടക്കും. പ്രതിനിധിതല ചർച്ചക്കുശേഷം വിവിധ മേഖലകളിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും വിവിധ കരാറുകളിലൊപ്പുെവക്കും. തുടർന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവന നടത്തും.
അവിടെനിന്ന് ജാമിഅ മില്ലിയ ഇസ്ലാമിയയിലെത്തുന്ന ഉർദുഗാനെ സർവകലാശാല ഒാണററി ഡോക്ടറേറ്റ് നൽകി ആദരിക്കും. വൈകീട്ട് ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുമായും തുടർന്ന് രാഷ്്ട്രപതി പ്രണബ് മുഖർജിയുമായും കൂടിക്കാഴ്ച നടത്തും. രാത്രി 10.30ംഒാടെ തുർക്കിയിലേക്ക് മടങ്ങും. വിവിധ നേതാക്കളുമായുള്ള ചർച്ചയിൽ ആണവദാതാക്കളുടെ ഗ്രൂപ്പിൽ അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് തുർക്കി നേരത്തെ അറിയിച്ചിട്ടുണ്ട്. മേഖലസുരക്ഷ, ഭീകരതക്കെതിരായ പോരാട്ടം, രഹസ്യാന്വേഷണ വിവര കൈമാറ്റം, സിറിയൻ അഭയാർഥി പ്രശ്നം എന്നിവ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ചർച്ചയിൽ വിഷയമാകും. കഴിഞ്ഞ ജൂലൈയിൽ പരാജയപ്പെട്ട പട്ടാള അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച ഫത്ഹുല്ല ഗുലാനുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യയുമായുള്ള ചർച്ചയിൽ ഉർദുഗാൻ ഉന്നയിച്ചേക്കും.
തുർക്കി അട്ടിമറി ശ്രമത്തിനുശേഷം ഇന്ത്യയിൽ ഫത്ഹുല്ല ഗുലെൻറ പ്രസ്ഥാനം പ്രവർത്തിക്കുന്ന കാര്യം തുർക്കി ചൂണ്ടിക്കാട്ടിയിരുെന്നന്നും അവരുടെ ആശങ്ക ശ്രദ്ധയിലുണ്ടെന്നും വിദേശ മന്ത്രാലയത്തിലെ പടിഞ്ഞാറൻ കാര്യങ്ങൾക്കുള്ള സെക്രട്ടറി രുചി ഗണശ്യാം പറഞ്ഞു. ഭീകരതക്കെതിരെ പൊരുതുന്ന രണ്ട് രാജ്യങ്ങളെന്ന നിലയിൽ തുർക്കിയും ഇന്ത്യയും ഇതിനെ ആഗോള വിപത്തായി മനസ്സിലാക്കിയിട്ടുണ്ടെന്നും രുചി കൂട്ടിച്ചേർത്തു. തുർക്കി പാകിസ്ഥാനുമായി മികച്ച ഉഭയകക്ഷി ബന്ധം പുലർത്തുന്ന രാജ്യമാണെന്ന് ഇന്ത്യക്കറിയാമെന്നും എന്നാൽ, ഇന്ത്യ-തുർക്കി ബന്ധത്തിന് അതിേൻറതായ നിലപാടുതറയുണ്ടെന്നും തുർക്കി നമ്മുടെ വികാരം മാനിക്കുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. സൈപ്രസ് പ്രസിഡൻറിെൻറ സന്ദർശനത്തിന് തൊട്ടുപിറകെയാണ് ഉർദുഗാെൻറ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ഉർദുഗാെൻറ രണ്ടാമത്തെ ഒൗദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്. തുർക്കി പ്രധാനമന്ത്രിയെന്ന നിലയിൽ 2008ൽ ഇന്ത്യ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.