ആമയെ പിടികൂടി കറിവെച്ചു; ഭക്ഷിക്കുന്നതിനു മുമ്പേ പൊലീസെത്തി, രണ്ടു യുവാക്കൾ അറസ്റ്റിൽ
text_fieldsഹാപൂർ (ഉത്തർപ്രദേശ്): കോഴി, മീൻ, ആട് എന്നീ മാംസം കഴിക്കുന്നവരെ നിങ്ങൾക്ക് അറിയുമായിരിക്കും. എന്നാൽ, ആമ മാംസം ഇഷ്ടപ്പെടുന്നവരെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ല. ഹാപൂരിലാണ് ആമയെ പിടികൂടി രണ്ടു യുവാക്കൾ കറിയുണ്ടാക്കി ഭക്ഷിക്കാനൊരുങ്ങിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മാംസം ഭക്ഷിക്കുന്നതിനു മുൻപ് ഇരുവരെയും അറസ്റ്റ് ചെയ്തു.
ഹാപൂരിലെ ബ്രജ്ഘട്ടിന് സമീപമുള്ള പൽവാര റോഡിൽ രണ്ട് യുവാക്കൾ ആമയെ കൊന്ന് ഇറച്ചി പാകം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. സംഭവം കണ്ട നാട്ടുകാർ ഗഡ്മുക്തേശ്വർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി യുവാക്കളെ പിടികൂടി. രാജസ്ഥാൻ സ്വദേശികളായ മുകേഷ്, ഓംപാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. വനംവകുപ്പിന്റെ പരാതിയെ തുടർന്ന് രണ്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ ഭൂരിഭാഗം ആമകളും വന്യജീവി സംരക്ഷണ നിയമത്തിനു കീഴിൽ സംരക്ഷിക്കപ്പെടുന്നവയാണ്. ഇവയെ വേട്ടയാടുന്നതോ വ്യാപാരം ചെയ്യുന്നതോ നിയമപരമായി കുറ്റകരമാണ്. ആമയുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുന്നത് ഉൾപ്പെടെ എല്ലാ തരത്തിലുള്ള ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.