തൂത്തുക്കുടി വെടിവെപ്പ്: സി.ബി.െഎ അന്വേഷണത്തിന് ഹൈകോടതി ഉത്തരവ്
text_fieldsചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പുരുക്കു ഫാക്ടറിക്കെതിരായ ജനകീയ പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിവെപ്പ് നടത്തി 13 പേർ കൊല്ലപ്പെട്ടതും മറ്റു അനുബന്ധ കേസുകളും സി.ബി.െഎ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സി.ടി. ശെൽവം, എ.എം. ബഷീർ അഹ്മദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഇപ്പോൾ തമിഴ്നാട് പൊലീസിലെ സി.ബി.സി.െഎ.ഡി വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദേശ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ച ‘മക്കൾ അധികാരം’ സംഘടനയിൽപ്പെട്ട ആറുപേർക്കെതിരെ എടുത്ത കേസുകളും കോടതി റദ്ദാക്കി. ഇതോടെ ആറുപേരും ജയിൽമോചിതരാവും.
പൊലീസ് അതിക്രമങ്ങളും മാനദണ്ഡങ്ങൾ മറികടന്ന് വെടിവെപ്പ് നടത്തിയതും സംബന്ധിച്ച് തമിഴ്നാട് പൊലീസിെൻറ അന്വേഷണത്തിലൂടെ യഥാർഥ വസ്തുതകൾ പുറത്തുവരില്ലെന്നും ബാധിക്കപ്പെട്ടവർക്ക് നീതി ലഭിക്കിെല്ലന്നും പറഞ്ഞ് മൊത്തം 15 പൊതുതാൽപര്യ ഹരജികളാണ് മദ്രാസ് ഹൈകോടതിയുടെ പരിഗണനക്കെത്തിയത്. കമ്പനിക്കെതിരായി നടന്ന ജനകീയ പ്രക്ഷോഭത്തിെൻറ നൂറാം ദിവസത്തിലാണ് കലക്ടറേറ്റ് മാർച്ചും പൊലീസ് വെടിവെപ്പും നടന്നത്. മേയ് 22ന് നടന്ന സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോടികളുടെ നാശനഷ്ടവും സംഭവിച്ചു.
സമരരംഗത്തിറങ്ങിയ വിവിധ സംഘടനാ പ്രവർത്തകരെയും പൊതുജനങ്ങളെയും പ്രതിചേർത്ത് മൊത്തം 173 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. അതേസമയം, കലക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട റവന്യൂ- പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ഉണ്ടായില്ല.
പ്രക്ഷോഭ പരിപാടികളിൽ തീവ്രവാദ സംഘടനകളിൽപ്പെട്ട പ്രവർത്തകർ നുഴഞ്ഞുകയറി കലാപാന്തരീക്ഷം സൃഷ്ടിച്ചതായാണ് സർക്കാർ നിലപാട്. പൊലീസ് വെടിവെപ്പിനെ ഇവർ ന്യായീകരിക്കുകയും ചെയ്തിരുന്നു. പൊലീസ് പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസുകൾ സംസ്ഥാന പൊലീസ് അന്വേഷിക്കുന്നത് ശരിയാവില്ലെന്ന് പറഞ്ഞാണ് ഹൈകോടതി കേസ് സി.ബി.െഎക്ക് കൈമാറാൻ ഉത്തരവിട്ടത്. കോടതി തീരുമാനം അണ്ണാ ഡി.എം.കെ സർക്കാറിന് കനത്ത തിരിച്ചടിയാണ്.
മേയ് 28ന് തമിഴ്നാട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിെൻറ ഉത്തരവുപ്രകാരം കമ്പനി അടച്ചുപൂട്ടിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ദേശീയ ഹരിത ൈട്രബ്യൂണൽ ഭരണപരമായ ജോലിനിർവഹിക്കാൻ കമ്പനി മാനേജ്മെൻറിന് അനുവാദം നൽകി. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.