മയക്കുമരുന്ന് വാങ്ങുന്നതിനിടെ സീരിയൽ നടി പിടിയിൽ
text_fieldsമുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ സീരിയൽ നടി മുംബൈയിൽ അറസ്റ്റിലയായി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് നടിയായ പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കില കോടതിയിൽ ഹാജരാക്കുമെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
സാവദാൻ, ദേവോ കി ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളിൽ പ്രീതിക അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രജ്പുത്തിെൻറ മരണത്തിൽ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രീതികയും പിടയിലായത്. ഇവരെ കൂടാതെ മറ്റ് നാല് പേർ കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കൂടുതൽ വിവരങ്ങൾ ഏജൻസി പുറത്ത് വിട്ടിട്ടില്ല.
സുശാന്തിെൻറ കാമുകി റിയ ചക്രബർത്തിയുടെ വാട്സ് ആപ് ചാറ്റുകൾ പുറത്തായതോടെയാണ് സുശാന്തിെൻറ മരണത്തിൽ മയക്കുമരുന്ന് മാഫിയയുടെ പങ്കും അന്വേഷണ പരിധിയിൽവരുന്നത്. കേസിൽ റിയയേയും സഹോദരൻ സൗവിക് ചക്രബർത്തിയേയും സുശാന്തിെൻറ മാനേജർ സാമുവൽ മിറാണ്ട, ജോലിക്കാരൻ ദിപേഷ് സാവന്ത് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.