ഹരിയാന സംഘർഷങ്ങളെക്കുറിച്ച് പ്രകോപനപരമായ പോസ്റ്റ്; സുദർശൻ ടിവി റെഡിഡന്‍റ് എഡിറ്റർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഹരിയാനയിലെ നൂഹിലെയും മറ്റു ജില്ലകളിലെയും വർഗീയ സംഘർഷങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പങ്കിട്ടതിന് സുദർശൻ ന്യൂസ് റെഡിഡന്‍റ് എഡിറ്റർ മുകേഷ് കുമാർ അറസ്റ്റിലായി. ഗുരുഗ്രാം പൊലീസിന്‍റെ സൈബർ ക്രൈം ഡിവിഷനാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.
വർഗീയ കലാപത്തിൽ ഹിന്ദുക്കൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദേശ മാധ്യമങ്ങൾ ഗുരുഗ്രാം പൊലീസ് കമ്മീഷ്ണറെ ബന്ധപ്പെട്ടുവെന്ന് ഇയാൾ ആരോപിച്ചിരുന്നു. മുകേഷ് കുമാറിന്‍റെ പോസ്റ്റ് അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഗുരുഗ്രാം പൊലീസ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഐ.ടി നിയമത്തിലെ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായത്.
മുകേഷ് കുമാറിനെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയെന്നാണ് സുദർശൻ ചാനൽ പ്രതികരിച്ചത്. അറസ്റ്റ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നും ചാനൽ വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.