അമിത് ഷാ ജയിൽ പുള്ളിയെന്ന് സിദ്ധരാമയ്യ
text_fieldsന്യഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ ‘മുൻ ജയിൽപുള്ളി’യെന്ന് വിശേഷിപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. ട്വിറ്ററിലാണ് സിദ്ധാരമയ്യയുടെ പരിഹാസം.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടകയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുൻ ജയിൽപുള്ളിയെ നാമനിർദേശം ചെയ്തിരിക്കുന്നത് മറ്റൊരു ജയിൽപുള്ളിയാണ്. തനിക്കും തെൻറ സർക്കാറിനും എതിരെയുള്ള അഴിമതി ആരോപണങ്ങൾക്കുള്ള തെളിവുകൾ ഹാജരാക്കാൻ അമിത് ഷാക്ക് കഴിയുമോയെന്നും’ സിദ്ധാ രാമയ്യ ട്വീറ്റ് ചെയ്തു.
Says an ex-jail bird who chose another former jail bird to be his party’s CM candidate for our Karnataka election.
— Siddaramaiah (@siddaramaiah) January 26, 2018
Can he present facts about the so called corruption charges against me or my Govt?
Just telling lies wont help. People will not believe his #jumlas https://t.co/R1OW6FiipB
ഇന്നലെ മൈസൂരുവിൽ നടന്ന റാലിയിൽ അമിത് ഷാ സിദ്ധാരാമയ്യയെ അഴിമതിക്കാരെനന്ന് വിളിച്ചിരുന്നു. ‘സിദ്ധാരാമയ്യ എന്നാൽ അഴിമതിയാണെന്നും അഴിമതിയെന്നാൽ സിദ്ധാരാമയ്യ ആണെന്നു’മായിരുന്നു അമിത് ഷായുടെ പ്രസ്താവന.
കർണാടകയുടെ മുൻ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പ ഭൂമി കൈമാറ്റ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. 2010ൽ സെഹ്റാബുദ്ധീൻ വ്യാജ ഏറ്റുമുട്ടൽ കൊലയുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രികൂടിയായിരുന്ന അമിത് ഷായെയും അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.