നോയിഡയിലെ ഇരട്ട ഗോപുരങ്ങൾ 28ന് ഓർമയാകും
text_fieldsന്യൂഡൽഹി: നോയിഡയിലെ സൂപ്പർടെക്കിന്റെ അനധികൃത ഇരട്ട ഗോപുരങ്ങൾ ആഗസ്റ്റ് 28ന് തകർക്കും. ഇതിനായുള്ള 3,700 കിലോ സ്‌ഫോടകവസ്തുക്കൾ ചൊവ്വാഴ്ച സജീകരിച്ചു. 15 സെക്കൻഡിനുള്ളിൽ ടവറുകൾ തകരുമെന്ന് പ്രോജക്ട് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ടവറുകൾ പൊളിക്കുന്നതോടെ ഇന്ത്യയിൽ തകർക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടമായി ഇത് മാറും.
നിയന്ത്രിത ഇംപ്ലോഷൻ ടെക്നിക്കിലൂടെയാണ് തകർക്കൽ നടത്തുക. മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എൻജിനീയറിങ്ങും അവരുടെ ദക്ഷിണാഫ്രിക്കൻ പങ്കാളികളായ ജെറ്റ് ഡെമോളിഷൻസും ചേർന്നാണ് കെട്ടിടം തകർക്കുക.
"എല്ലാ സ്‌ഫോടക വസ്തുക്കളും ഒരുമിച്ച് പൊട്ടിക്കാൻ ഒമ്പത് മുതൽ 10 സെക്കൻഡ് വരെ എടുക്കും. സ്‌ഫോടനങ്ങൾക്ക് ശേഷം, ഘടനകൾ ഒറ്റയടിക്ക് താഴേക്ക് വീഴില്ല, പൂർണമായി താഴാൻ നാലോ അഞ്ചോ സെക്കൻഡ് എടുക്കും," എഡിഫിസ് എൻജിനീയറിങ് പങ്കാളി ഉത്കർഷ് മേത്ത പറഞ്ഞു.
സെക്ടർ 93 എയിലെ ഇരട്ട ഗോപുരങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ചതാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 100 മീറ്ററോളം ഉയരമുള്ള കെട്ടിടങ്ങൾ പൊളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.