മാധ്യമപ്രവർത്തകന്റെ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ, ബന്ധുവും പിടിയിൽ
text_fieldsന്യൂഡൽഹി: ഛത്തീസ്ഗഢിൽ മാധ്യമപ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ ബന്ധുവാണ് അറസ്റ്റിലായതെന്നാണ് വിവരം. റിതേഷ് ചന്ദ്രശേഖർ എന്നയാളും മറ്റ് മൂന്ന് പേരുമാണ അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ ശ്രദ്ധനേടിയ മുകേഷ് ചന്ദ്രശേഖറാണ് പിടിയിലായത്.
വെള്ളിയാഴ്ച ബിജാപൂർ ജില്ലയിലെ ഒരു സ്വകാര്യ കരാറുകാരൻ്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിലാണ് 28കാരനായ മാധ്യമപ്രവർത്തകൻ്റെ മൃതദേഹം കണ്ടെത്തിയത്. ടെലിവിഷൻ ചാനലുകളിൽ ആദിവാസി മേഖലയിൽ നിന്നടക്കം നിരവധി വാർത്ത നൽകിക്കൊണ്ട് പ്രവർത്തിച്ചു വരുന്നതിനിടെയാണ് ക്രൂരമായ കൊല.
വെള്ളിയാഴ്ച ബിജാപൂർ ജില്ലയിലെ ഒരു സ്വകാര്യ കരാറുകാരൻ്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ 28കാരനായ മാധ്യമപ്രവർത്തകൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടെലിവിഷൻ ചാനലുകളിൽ ആദിവാസി മേഖലയിൽ നിന്നടക്കം നിരവധി വാർത്തകൾ നൽകിക്കൊണ്ട് പ്രവർത്തിച്ചു വരുന്നതിനിടെയാണ് ക്രൂരമായ കൊലപാതകം ഉണ്ടായത്.
യുവ മാധ്യമപ്രവർത്തകൻ്റെ മരണം കടുത്ത ആശങ്കയുയർത്തുന്നുവെന്ന് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഛത്തീസ്ഗഢ് സർക്കാറിനോട് ആവശ്യപ്പെടുന്നുവെന്നും എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.