കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടി; നടപടി മമതക്കെതിരായ വിദ്വേഷ പരാമര്‍ശത്തിന്
text_fieldsമുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചു. മമതാ ബാനര്‍ജിയെ രാക്ഷസിയെന്ന് വിളിച്ച ട്വീറ്റില്‍, വംശഹത്യക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്‌തെന്ന് വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെയാണ് നടപടി.
പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് ബി.ജെ.പി എം.പി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചാണ് കങ്കണ വിവാദ പരാമര്‍ശം നടത്തിയത്.
ഇത് ഭയാനകമാണ്. ഗുണ്ടയെ കൊല്ലാന്‍ നമുക്ക് സൂപ്പര്‍ ഗുണ്ടയെ ആവശ്യമുണ്ട്. അവര്‍ ഒരു അഴിച്ചുവിട്ട രാക്ഷസിയാണ്. അവരെ മെരുക്കാന്‍ മോദിജീ, ദയവായി 2000ത്തിന്റെ തുടക്കത്തിലെ താങ്കളുടെ വിശ്വരൂപം കാണിക്കൂ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ബംഗാളില്‍ രാഷ്ട്രപതി ഭരണം എന്ന ഹാഷ്ടാഗും കങ്കണ ഉള്‍പ്പെടുത്തി.
ഇതോടെ ട്വിറ്ററിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നു. ഗുജറാത്ത് കലപാം പശ്ചിമ ബംഗാളില്‍ ആവര്‍ത്തിക്കാനാണ് കങ്കണ ആഹ്വാനം ചെയ്തതെന്ന് പലരും വിമര്‍ശിച്ചു. കങ്കണയെ വിമര്‍ശിച്ച് ആയിരക്കണക്കിന് ട്വീറ്റുകളാണ് വന്നത്. ഇതോടെയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.