പുതിയ പേര് 'ഇലോൺ മസ്ക്'; ഐ.എം.എയുടേതടക്കം മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു
text_fieldsന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് (ഐ.സി. ഡബ്ല്യു.എ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ), മൻദേശി മഹിള ബാങ്ക് എന്നിവയുടെ ട്വിറ്റർ അക്കൗണ്ടുകൾ ഞായറാഴ്ച ഹാക്ക് ചെയ്തു. 'ഇലോൺ മസ്ക്' എന്നാണ് ട്വിറ്റർ അക്കൗണ്ടുകൾ ഹാക്കർമാർ പുനർനാമകരണം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് പ്രത്യക്ഷപ്പെട്ടതിന് സമാനമായി ക്രിപ്റ്റോ കറൻസി പ്രചാരണത്തിന് വേണ്ടിയുള്ള ട്വീറ്റുകളാണ് ഇവിടെയും പോസ്റ്റ് ചെയ്യപ്പെട്ടത്. പാസ്വേഡ് ചോർച്ചയെ തുടർന്നോ അല്ലെങ്കിൽ അപകടകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നോ ആകാം ഹാക്കിങ് അരങ്ങേറിയതെന്നാണ് വിവരം.
ഐ.സി.ഡബ്ല്യു.എയുടെ ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്തെങ്കിലും ഐ.എം.എയുടെയും മൻ ദേശി മഹിളാ ബാങ്കിന്‍റെയും ട്വിറ്റർ ഹാൻഡിലുകളിൽ ഇത്തരം ട്വീറ്റുകൾ ഇപ്പോഴും ദൃശ്യമാണ്. ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയത്തിലെ ഐ.ടി സുരക്ഷ വിഭാഗം വിഷയം പരിശോധിക്കുന്നുണ്ട്.
പ്രധാനമന്ത്രി മോദിയുടെ സ്വകാര്യ ട്വിറ്റർ ഹാൻഡിൽ ഡിസംബർ 12ന് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചു. എന്നാൽ ക്രിപ്‌റ്റോകറൻസി പ്രോത്സാഹിപ്പിക്കുന്ന ട്വീറ്റ് അതിനോടകം പങ്കുവെക്കപ്പെട്ടിരുന്നു. ഈ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.