Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലേയെ ചൈനയുടെ...

ലേയെ ചൈനയുടെ ഭാഗമാക്കി; മാപ്പ്​ പറഞ്ഞ്​ ട്വിറ്റർ

text_fields
bookmark_border
ലേയെ ചൈനയുടെ ഭാഗമാക്കി; മാപ്പ്​ പറഞ്ഞ്​ ട്വിറ്റർ
cancel

ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ പട്ടണമായ ലേയെ ചൈനയുടെ ഭാഗമാക്കി ചിത്രീകരിച്ചതിൽ മാപ്പ്​ പറഞ്ഞ്​ ട്വിറ്റർ. പാർലമെൻററി ജോയിൻറ്​ കമ്മിറ്റിക്ക്​ മുമ്പാകെ നവംബർ 30ന്​ ട്വിറ്റർ ഇക്കാര്യം വിശദീകരിക്കുമെന്നാണ്​ റിപ്പോർട്ട്​.

പാർലമെൻററി സമിതി അധ്യക്ഷയും ബി.ജെ.പി എം.പിയുമായ മീനാക്ഷി ലേഖിയാണ്​ ട്വിറ്റർ മാപ്പ്​ പറഞ്ഞ കാര്യം വ്യക്​തമാക്കിയത്​. ട്വിറ്റർ ചീഫ്​ പ്രൈവസി ഓഫിസർ ഡാമിയൻ കാരിനാണ്​ മാ​പ്പപേക്ഷയിൽ ഒപ്പിട്ടിരിക്കുന്നത്​. നവംബർ 30നകം തെറ്റ്​ തിരുത്തുമെന്ന്​ ട്വിറ്റർ അറിയിച്ചതായും അവർ പറഞ്ഞു.

കഴിഞ്ഞമാസം നടത്തിയ ലൈവ്​ ബ്രോഡ്​കാസ്​റ്റിലാണ്​ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഏറ്റവും വലിയ പട്ടണമായ ലേയെ ചൈനയുടെ ഭാഗമെന്ന നിലയിൽ ട്വിറ്റർ ചിത്രീകരിച്ചത്​. സംഭവത്തിൽ ഉടൻ പാർലമെൻററി സമിതി വിശദീകരണം തേടുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterladakh
Next Story