ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി കാണിച്ചതിന് മാപ്പുപറഞ്ഞ് ട്വിറ്റർ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രദേശമായ ലഡാക്കിനെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ചതിന് മാപ്പുപറഞ്ഞ് സമൂഹമാധ്യമമായ ട്വിറ്റർ. നവംബർ 30നകം തെറ്റുതിരുത്താൻ പ്രതിജ്ഞബദ്ധമാണെന്നും ട്വിറ്റർ സംയുക്ത പാർലമെൻററി സമിതിയെ അറിയിച്ചു.
ലഡാക്കിനെ ചൈനയുടെ ഭാഗമായി കാണിച്ചതിന് ട്വിറ്റർ മാപ്പ് എഴുതി നൽകിയതായി പാർലമെൻററി സമിതി ചെയർപേഴ്സൻ മീനാക്ഷി ലേഖി അറിയിച്ചു. ഇന്ത്യയുടെ വികാരം വ്രണപ്പെടുത്താൻ ഇടയായ സാഹചര്യത്തിൽ മാപ്പ് പറയുന്നുവെന്നും നവംബർ 30നകം തെറ്റു തിരുത്തുമെന്നും ട്വിറ്റർ അറിയിച്ചതായും അവർ കൂട്ടിച്ചേർത്തു. തെറ്റായ ജിയോ ടാഗിങ്ങിൽവന്ന ആശയകുഴപ്പമാണ് കാരണമെന്ന് ട്വിറ്റർ പറഞ്ഞു.
കഴിഞ്ഞമാസം നടത്തിയ ലൈവ് ബ്രോഡ്കാസ്റ്റിൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഏറ്റവും വലിയ പട്ടണമായ ലേയെ ചൈനയുടെ ഭാഗമായി കാണിക്കുകയായിരുന്നു. തുടർന്ന് സംയുക്ത പാർലമെൻററി സമിതി ഇടപെടുകയും ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.