സഫൂറയെ വിളിച്ചത് കൊടിച്ചി പട്ടിയെന്ന്; പായൽ റോഹ്തഗിയുടെ ട്വിറ്റർ അകൗണ്ട് സസ്പെൻഡ് ചെയ്തു
text_fieldsനടിയും ബിഗ്ബോസ് താരവുമായ പായൽ റോഹ്തഗിയുടെ ട്വിറ്റർ അകൗണ്ട് സസ്പെൻഡ് ചെയ്തു. വിദ്വേഷ പ്രചരണം സംബന്ധിച്ച് നിരന്തരമായി പരാതികൾ ലഭിച്ചതോടെയാണ് ട്വിറ്റർ നടപടി. ഒരുമാസത്തേക്കാണ് അകൗണ്ട് മരവിപ്പിക്കുക. പായൽ തന്നെയാണ് തെൻറ ഇൻസ്റ്റഗ്രാം അകൗണ്ട്വഴി ട്വിറ്ററിെൻറ മെസ്സേജ് ഷെയർ ചെയ്തത്.
ഇതോടൊപ്പം തെൻറ അകൗണ്ട് തിരികെ ലഭിക്കുന്നതിന് സഹായിക്കണെമന്നാവശ്യപ്പെട്ട് ഒരു വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്. തന്നോട് ട്വിറ്റർ യാതൊരു വിശദീകരണവും ചോദിച്ചില്ലെന്നും മുന്നറിയിപ്പില്ലാതെയായിരുന്നു നടപടിയെന്നും വീഡിയോയിൽ പറഞ്ഞു. വിഷം വമിപ്പിക്കുന്ന ട്വീറ്റുകൾക്ക് കുപ്രസിദ്ധയാണ് പായൽ റോഹ്ത്തഗി. അവസാനമായി ജെ.എൻ.യു വിദ്യാർഥി സഫൂറ സർഗാറിനെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.
‘മുസ്ലിംഗൾ കോണ്ടം ഉപയോഗിക്കാറില്ലെന്നും അതാണ് അവർ പെറ്റുപെരുകുന്നതെന്നും അതിൽ ഒരെണ്ണം ജയിലിൽ ജനിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല’ എന്നുമായിരുന്നു സഫൂറക്കെതിരായ ട്വീറ്റ്. ഇതേ ട്വീറ്റിൽ സഫൂറയുടേയ് കൊടിച്ചി പട്ടിയുടെ നാടകമാണെന്നും പായൽ പരിഹസിച്ചിരുന്നു. ‘പായൽ റോഹ്തഗി ആൻഡ് ടീം ഭഗവാൻ റാം ഭക്ത്’ എന്ന പേരിലായിരുന്നു ഇവരുടെ ട്വിറ്റർ അകൗണ്ട് പ്രവർത്തിച്ചിരുന്നത്.
പായലിനെതിരെ ഇതിനുമുമ്പും ട്വിറ്റർ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ഇവരുടെ അകൗണ്ട് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. വിവിരം പുറത്തുവന്നതോടെ ആഹ്ലാദം പ്രകടിപ്പിച്ചും എതിർത്തും ഇരുവിഭാഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്റർ ചെയ്തത് നന്നായെന്നും ഇനിയെങ്കിലും നാട്ടിൽ സമാധാനമുണ്ടകുമെന്നാണ് സസ്പെൻഷനെ അനുകൂലിക്കുന്നവർ പറയുന്നത്. അതേസമയം വലതുപക്ഷ ഹാൻഡിലുകളുടെ നേതൃത്വത്തിൽ ‘ബ്രിങ് ബാക്ക് പായൽ’ എന്ന പേരിൽ ഹാഷ്ടാഗ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.