പ്രകോപനവുമായി ട്വിറ്റർ; കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ചു
text_fieldsന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾക്കെതിരെ നിരന്തരം യുദ്ധപ്രഖ്യാപനം നടത്തുന്ന കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രി രവിശങ്കർ പ്രസാദിെൻറ അക്കൗണ്ട് ഒരു മണിക്കൂർ വിലക്കി ട്വിറ്റർ. പുതിയ വിവരസാങ്കേതികവിദ്യ ചട്ടത്തെച്ചൊല്ലി മോദിസർക്കാറും ട്വിറ്ററുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഐ.ടി വകുപ്പു മന്ത്രിയുടെ അക്കൗണ്ടിനും പൂട്ടു വീണത്.
മന്ത്രി പങ്കെടുത്ത ടെലിവിഷൻ ചർച്ചയുടെ വിഡിയോ ക്ലിപ് ട്വിറ്ററിൽ പങ്കുവെച്ചതാണ് വിലക്കിന് ആധാരം. അമേരിക്കയുടെ ഡിജിറ്റൽ മിലനിയം പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ട്വിറ്റർ അക്കൗണ്ട് ലോക് ചെയ്തതെന്ന് മന്ത്രി വിശദീകരിച്ചു. ട്വിറ്റർ അക്കൗണ്ടിെൻറ സ്ക്രീൻ ഷോട്ടും മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു. മന്ത്രി പോസ്റ്റ് ചെയ്ത ഉള്ളടക്കം സംബന്ധിച്ച പരാതി മുൻനിർത്തിയാണ് അമേരിക്കൻ നിയമപ്രകാരം അക്കൗണ്ട് ബ്ലോക് ചെയ്തതെന്ന് അതിൽ ട്വിറ്റർ വിശദീകരിച്ചിട്ടുണ്ട്. മന്ത്രിയുടെ സന്ദേശത്തെ തുടർന്ന് വിലക്ക് നീക്കി.
ഡിജിറ്റൽ മാധ്യമ സദാചാര മാർഗനിർദേശങ്ങൾ സംബന്ധിച്ച ഇന്ത്യൻ വിവരസാങ്കേതിക വിദ്യ ചട്ടം 4(8)െൻറ ലംഘനമാണ് ട്വിറ്ററിെൻറ നടപടിയെന്ന് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. തെൻറ അക്കൗണ്ട് വിലക്കുന്നതിനു മുമ്പ് കമ്പനി അറിയിപ്പൊന്നും നൽകിയില്ല. ഇത് സ്വേച്ഛാപരമാണ്. തെൻറ ടി.വി ചാനൽ അഭിമുഖങ്ങളുടെയും മറ്റും വിഡിയോ ക്ലിപ് ട്വിറ്ററിൽ പങ്കുവെക്കുന്നത് അവരെ വിറളി പിടിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ട്വിറ്റർ വിശദീകരണം ഇങ്ങെന: അമേരിക്കൻ നിയമവ്യവസ്ഥകൾ ലംഘിച്ചുവെന്ന നോട്ടീസ് വീണ്ടും കിട്ടിയാൽ അക്കൗണ്ട് ലോക് ചെയ്യേണ്ടി വരും. ട്വിറ്ററിെൻറ പകർപ്പവകാശ നയത്തിനു വിരുദ്ധമായ കൂടുതൽ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യാതിരിക്കലാണ് അതൊഴിവാക്കാൻ വഴി. അനധികൃതമായി നടത്തിയിട്ടുള്ള പോസ്റ്റ് മന്ത്രിയുടെ അക്കൗണ്ടിൽനിന്ന് ഉടനടി നീക്കാനും ട്വിറ്റർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.