Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു-കശ്​മീരും...

ജമ്മു-കശ്​മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ വിവാദ ഭൂപടം ട്വിറ്റർ നീക്കം ചെയ്​തു

text_fields
bookmark_border
ജമ്മു-കശ്​മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ വിവാദ ഭൂപടം ട്വിറ്റർ നീക്കം ചെയ്​തു
cancel

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്കു പുറത്തുള്ള പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച വിവാദ ഭൂപടം ട്വിറ്റർ നീക്കം ചെയ്​തു. ട്വീപ്പ് ലൈഫ്' വിഭാഗത്തിലാണ് ജമ്മു-കശ്മീരും ലഡാക്കും ഒഴിവാക്കിയുള്ള ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ഇത്​ ഏറെ വിമർശനങ്ങൾക്ക്​ വഴിതെളിച്ചതിനെ തുടർന്നാണ്​ ട്വിറ്റർ അത്​ സൈറ്റിൽ നിന്ന്​ നീക്കിയത്​.

പുതിയ ഐ.ടി നിയമങ്ങൾ പാലിക്കുന്നതിലെ തർക്കം ഉൾപ്പെ​ടെ കേന്ദ്ര സർക്കാറുമായി ഇടഞ്ഞുനിൽക്കുന്നതിനിടെയാണ്​ ട്വിറ്റർ ഭൂപട വിവാദത്തിലും പെട്ടത്​. കേന്ദ്രസര്‍ക്കാറുമായി പോര് കനക്കുന്നതിനിടെ വീണ്ടും വിവാദം സൃഷ്ടിച്ച ട്വിറ്ററിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്​ കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്​തമാക്കിയിരുന്നു. വൻ തുക പെനാൽറ്റി ഈടാക്കുകയോ മുതിർന്ന ഉദ്യോഗസ്​ഥർക്ക്​ ഏഴ്​ വർഷം തടവുശിക്ഷ നൽകുകയോ ഐ.ടി നിയമത്തിന്‍റെ 69 സെക്ഷൻ എ പ്രകാരം നിരോധിക്കൽ വരെയോ ലഭിക്കാവുന്ന കുറ്റകൃത്യമായാണ്​ ഇത്​ ചൂണ്ടിക്കാട്ടപ്പെട്ടത്​.

നേരത്തെയും ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം വക്രീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ വര്‍ഷം ജമ്മു- കശ്മീരിലെ ലേ ചൈനയുടെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. അന്ന് ട്വിറ്റര്‍ സി.ഇ.ഒക്ക് എഴുതിയ കത്തില്‍ ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twittertwitter wrong map
News Summary - Twitter drops incorrect map showing J&K, Ladakh outside India
Next Story