ബി.ജെ.പി ഐ.ടി സെൽ തലവെൻറ വ്യാജ വിഡിയോ കൈയ്യോടെ പൊക്കി ട്വിറ്റർ
text_fieldsന്യൂഡൽഹി: വ്യാജവാർത്തകൾക്കെതിരെയുള്ള നടപടികൾ ലോകമെമ്പാടും കർശനമാക്കിയിരിക്കുകയാണ് ട്വിറ്റർ. അമേരിക്കൻ മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വ്യാജ ട്വീറ്റുകൾ വരെ കയ്യോടെ പിടികൂടിയ ട്വിറ്റർ ഇക്കുറി പിടിച്ചത് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യയെയാണ്. ഇന്ത്യ കണ്ട ഏറ്റവും അപമാനിതനായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയായിരികും എന്ന തലക്കെട്ടോടെ മാളവ്യ പങ്കുവെച്ച ട്വീറ്റിനാണ് ട്വിറ്റർ 'മാനിപ്പുലേറ്റഡ് മീഡിയ' എന്ന സിംബൽ ചാർത്തിയത്.
.''വളരെ സങ്കടകരമായ ഒരു ചിത്രമാണിത്. ജയ് ജവാൻ, ജയ് കിസാൻ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ ഇന്ന് പ്രധാനമന്ത്രിയുടെ അഹങ്കാരം ജവാൻമാർ കർഷകർക്കെതിരെ നിലകൊള്ളുന്നതിന് കാരണമായി. ഇത് അപകടകരമാണ്'' എന്ന തലക്കെട്ടോടെ കർഷകനെ അടിക്കുന്ന ജവാെൻറ ചിത്രം രാഹുൽ ഗാന്ധി നവംബർ 28ന് പങ്കുവെച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന തരത്തിൽ അമിത് മാളവ്യ പങ്കുവെച്ച വിഡിയോ കൃത്രിമം നടത്തിയതാണെന്നാണ് ട്വിറ്റർ കണ്ടെത്തിയിരിക്കുന്നത്.
കർഷകനെ ആർമി ഉദ്യോഗസ്ഥൻ തല്ലിയില്ലെന്നും വിരട്ടിയോടിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നെന്നാണ് മാളവ്യ അവകാശപ്പെട്ടത്. എന്നാൽ അമിത് മാളവ്യ പോസ്റ്റ് ചെയ്തത് എഡിറ്റ് ചെയ്ത വിഡിയോ ആണെന്ന് ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആയ ആൾട്ട് ന്യൂസ് കണ്ടെത്തിയിരുന്നു. സംഭവത്തിെൻറ ഫുൾവിഡിയോയും നിരവധിപേർ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിെൻറ നടപടി. പക്ഷേ അമിത് മാളവ്യ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയോ വിഡിയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല. Twitter Flags BJP's Amit Malviya's Tweet As "Manipulated Media"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.