ട്വിറ്റർ മേധാവി ഇന്ന് ഗാസിയാബാദ് പൊലീസിനു മുന്നിൽ; കാത്തിരിക്കുന്നത് 11 ചോദ്യങ്ങൾ
text_fieldsന്യൂഡൽഹി: ഐ.ടി നിയമം അംഗീകരിച്ചില്ലെന്ന പേരിൽ വടിപിടിച്ചിറങ്ങിയ പൊലീസിെൻറ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇന്ന് ട്വിറ്റർ മാനേജിങ് ഡയറക്ടർ ഹാജരാകും. ഗാസിയാബാദിൽ മുസ്ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് പൊലീസ് ട്വിറ്ററിനെതിരെ കേസ് എടുത്തത്. വിഡിയോ കോൺഫറൻസ് വഴി ഹാജരാകാമെന്ന് അറിയിച്ചെങ്കിലും ഇത് തള്ളി പുതിയ സമൻസ് അയച്ച് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. നേരിട്ട് വരാതിരിക്കാൻ പറഞ്ഞ കാരണങ്ങൾ ന്യായമല്ലെന്നും ട്വിറ്ററിെൻറ ഇന്ത്യയിലെ പ്രതിനിധിയെന്ന നിലക്ക് നിയമപ്രകാരം ഹാജരാകേണ്ടതുണ്ടെന്നുമായിരുന്നു പൊലീസ് അയച്ച നോട്ടീസ്. രാവിലെ 10.30ന് അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തുമെന്നാണ് സുചന.
72കാരനായ മുസ്ലിം വയോധികനെ ആൾക്കൂട്ടം ആക്രമിക്കുന്നതും താടിമുറിച്ചുകളയുന്നതുമുള്ള വിഡിയോ ട്വിറ്ററിൽ വന്നതാണ് പൊലീസിനെ പ്രകോപിപ്പിക്കുന്നത്. ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദനം.
ആക്രമണത്തിന് സാമുദായിക വശമില്ലെന്ന് പറഞ്ഞ പൊലീസ് സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് ട്വിറ്റർ മേധാവിക്കെതിരെ കേസ് എടുത്തത്. നിരവധി കോൺഗ്രസ് പ്രവർത്തകർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ആക്രമണം നടത്തിയതിന് അറസ്റ്റിലായ എല്ലാ പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.