പൗരാവകാശം: ട്വിറ്റർ പ്രതിനിധിയെ പാർലമെൻറ് സമിതി വിളിച്ച് വരുത്തും
text_fieldsന്യൂഡൽഹി: പൗരവാകാശങ്ങൾ സംരക്ഷിക്കുന്നതിനായി ട്വിറ്റർ പ്രതിനിധിയെ കേന്ദ്രസർക്കാർ വിളിച്ച് വരുത്തുന്നു. അ നുരാഗ് താക്കൂറിെൻറ നേതൃത്വത്തിലുള്ള ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പാർലമെൻറ് സമിതിയാണ് ട് വിറ്റർ പ്രതിനിധിയെ വിളിച്ച് വരുത്തുന്നത്. ഫെബ്രുവരി 11ന് പാർലമെൻററി സമിതിക്ക് മുമ്പാകെ ഹാജരാവാനാണ് നിർദേശം.
ട്വിറ്ററിനെതിരെ പരാതിയുമായി തീവ്രവലുത പക്ഷ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. വലതുപക്ഷ ആശയങ്ങൾ പിന്തുടരുന്നവരുെ ട്വിറ്റർ ഹാൻഡിലുകൾ കമ്പനി ബ്ലോക്ക് ചെയ്യുന്നുവെന്നാണ് പ്രധാന പരാതി. ഇവരുടെ ട്വീറ്റുകളുടെ പ്രചാരണം കുറക്കാനുള്ള നീക്കങ്ങളും ട്വിറ്റർ നടത്തുന്നതായി ആരോപണമുണ്ട്.
അതേസമയം, നോട്ടീസ് സംബന്ധിച്ച് ഒൗദ്യോഗികമായി പ്രതികരിക്കാൻ ട്വിറ്റർ തയാറായിട്ടില്ല. 2019 ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യാജ വാർത്തകൾ തടയാൻ കർശന നടപടികളുമായി ട്വിറ്റർ മുന്നോട്ട് പോവുകയാണ്. ഇതിനിടെയാണ് പാർലമെൻറ് സമിതി വിളിച്ച് വരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.