Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിനയ്​ പ്രകാശിനെ പരാതി...

വിനയ്​ പ്രകാശിനെ പരാതി പരിഹാര ഓഫീസറായി നിയമിച്ച്​ ട്വിറ്റർ

text_fields
bookmark_border
twitter
cancel

ന്യൂഡൽഹി: വിനയ്​ പ്രകാശിനെ ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ച്​ ട്വിറ്റർ. grievance-officer-in @ twitter.com എന്ന ഐഡിയിലൂടെ പരാതികൾ അറിയിക്കാമെന്നും ട്വിറ്റർ വ്യക്​തമാക്കി. വെബ്​സൈറ്റിലൂടെയാണ്​ ട്വിറ്റർ ഇക്കാര്യം അറിയിച്ചത്​.

ഇന്ത്യൻ വിവരസാ​ങ്കേതിക നിയമപ്രകാരം ട്വിറ്ററിന്​ ലഭിക്കുന്ന പരാതികളെ കുറിച്ച്​ കമ്പനി എല്ലാ മാസവും റിപ്പോർട്ട്​ തയാറാക്കണം. പരാതികളിൽ എടുത്ത നടപടികളും ഇതിൽ വ്യക്​തമാക്കണം. ഇത്തരം കാര്യങ്ങൾ ഇനി ചെയ്യേണ്ടത്​ പരാതി പരിഹാര ഓഫീസറായിരിക്കും.

മേയ്​ 26 മുതൽ ജൂൺ 25 വരെ ലഭിച്ച പരാതികളുടെ വിവരങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്​. അക്കൗണ്ട്​ വെരിഫിക്കേഷൻ, അക്കൗണ്ട്​ ആക്​സസ്​, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെ സംബന്ധിച്ചാണ്​ കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitter
News Summary - Twitter names Vinay Prakash as Resident Grievance Officer
Next Story