Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ED Raid
cancel
Homechevron_rightNewschevron_rightIndiachevron_rightഅഴിമതി ആരോപണം; അനിൽ...

അഴിമതി ആരോപണം; അനിൽ ദേശ്​മുഖി​െൻറ രണ്ട്​ വിശ്വസ്​തർ അറസ്​റ്റിൽ

text_fields
bookmark_border

മുംബൈ: മഹാരാഷ്​ട്ര മുൻ ആഭ്യന്തര മ​ന്ത്രി അനിൽ ദേശ്​മുഖി​െൻറ വിശ്വസ്​തർ അറസ്​റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്​സ്​മെൻറ്​ ഡയറ​ക്​​ടറേറ്റാണ്​​ അറസ്​റ്റ്​ ചെയ്​തത്​. അനിൽ ദേശ്​മുഖിനെതിരായ നൂറുകോടി രൂപയുടെ അഴിമതി ആരോപണത്തിൽ അന്വേഷണം തുടരു​ന്നതിനിടെയാണ്​ അറസ്​റ്റ്​.

അനിൽ ദേശ്​മുഖി​െൻറ പേഴ്​സണൽ സെക്രട്ടറി സഞ്​ജീവ്​ പാല​ൻഡെ, ​പേഴ്​സണൽ അസിസ്​റ്റൻറ്​ കുന്ദൻ ഷിൻഡെ എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവരെ ഒമ്പതുമണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്​തിരുന്നു. തുടർന്ന്​ അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. മുംബൈ ബല്ലാർഡ്​ എസ്​റ്റേറ്റിലെ ഇ.ഡി ഒാഫിസിൽ നടന്ന ചോദ്യം ചെയ്​തതിൽ ഇരുവരും സഹകരിച്ച​ില്ലെന്നാണ്​ വിവരം.

കഴിഞ്ഞദിവസം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്​ എൻ.സി.പി നേതാവുകൂടിയായ ദേശ്​മുഖി​െൻറ വസതിയടക്കം നാലിടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. കൂടാതെ കുന്ദ​െൻറയും സഞ്​ജീവി​െൻറയും മുംബൈയിലെ വീടുകളും പരിശോധിച്ചിരുന്നു. തുടർന്നാണ്​ ഇരുവരെയും മുംബൈയിലെ ഒാഫിസിൽവെച്ച്​ ചോദ്യം ചെയ്​തശേഷം അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

സസ്​പെൻഷനിലായ ഇൻസ്​പെക്​ടർ സച്ചിൻ വാസെയുടെ സഹായത്തോടെ ബാറുകളിൽനിന്നും റസ്​റ്ററൻറുകളിൽനിന്നുമായി 100 കോടി രൂപ പിരിക്കാൻ ദേശ്​മുഖ്​ നിർദേശം നൽകിയെന്ന ​ആരോപണത്തിലാണ്​ സി.ബി.ഐയുടെയും ഇ.ഡിയുടെയും അന്വേഷണം. മുംബൈ പൊലീസ്​ മുൻ കമീഷണർ പരംബീർ സിങ്ങാണ്​ ആരോപണം ഉന്നയിച്ചത്​. എട്ടുപേജ്​ വരുന്ന കത്തുവഴി മുഖ്യമന്ത്രി ഉദ്ദവ്​ താ​ക്കറെയെ അറിയിക്കുകയായിരുന്നു. ആരോപണങ്ങളെല്ലാം ദേശ്​മുഖ്​ നിഷേധിക്കുകയും ചെയ്​തിരുന്നു. കൂടാതെ ബാർ മുതലാളിമാർ പണം നൽകിയെന്ന ആരാപണത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money Laundering CaseAnil DeshmukhEx Maharashtra MinisterSanjeev PalandeKundan Shinde
News Summary - Two Aides Of Ex Maharashtra Minister Anil Deshmukh Arrested In Money Laundering Case
Next Story