സമൂഹ മാധ്യമങ്ങളിലൂടെ 10 വയസ്സുകാരിക്ക് ലൈംഗികാതിക്രമം; രണ്ടു പേർ പിടിയിൽ
text_fieldsമുംബൈ: സമൂഹ മാധ്യമങ്ങളിലൂടെ 10 വയസ്സുകാരിക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച് ഭീഷണിപ്പെടുത്തിയ രണ്ടു പേർ പിടിയിൽ. മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ പെൺകുട്ടിയോട് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മഹാരാഷ്ട്രയിലെ താനെ ജില്ലയിൽനിന്നും പ്രതികൾ പിടിയിലായത്. ഭിവന്ദി സ്വദേശികളായ ബജൻലാൽ ജനിയാനി (29), അജയ് തുക്കാറാം മാത്രെ (30) എന്നിവരാണ് അറസ്റ്റിലായത്.
ഓൺലൈൻ ക്ലാസിന് വേണ്ടിയാണ് മാതാപിതാക്കൾ പെൺകുട്ടിക്ക് മൊബൈൽ നൽകിയത്. ഇതിനുശേഷം സ്നാപ്ചാറ്റ് വഴി അപരിചിതർ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങൾ അയക്കുകയായിരുന്നു.
ഭയന്ന പെൺകുട്ടിയോട് സംഘം ഇത്തരത്തിൽ ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ മാതാപിതാക്കളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.