വഖഫ് ഭേദഗതിയെക്കുറിച്ച് ചർച്ച നടത്തിയതിന് രണ്ടുപേർ ബംഗളൂരുവിൽ അറസ്റ്റിൽ
text_fieldsബംഗളൂരു: വഖഫ് ഭേദഗതിയെക്കുറിച്ച് വിഡിയോ ചർച്ച നടത്തിയതിന് ബംഗളൂരുവിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ദാവെൻഗെരെ സ്വദേശികളായ അബ്ദുൽ ഗനി (56), മുഹമ്മദ് സുബൈർ (40) എന്നിവരാണ് അറസ്റ്റിലായത്.
വഖഫ് ഭേദഗതിയെക്കുറിച്ചും ഇത് മുസ്‌ലിം സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്ത വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. തുടർന്നാണ് പൊലീസ് നടപടി. വീഡിയോയിലുള്ള മൂന്നാമൻ അഹ്മദ് കബീർ ഖാനുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
ആസാദ് നഗർ പൊലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. വീഡിയോ ക്ലിപ്പിൽ പ്രകോപനപരമായ ഉള്ളടക്കം ഉണ്ടെന്നാണ് പൊലീസ് സൂപ്രണ്ട് ഉമ പ്രശാന്ത് പറഞ്ഞത്. മതപരമായതോ, ദേശീയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ളവയോ ഷെയർ ചെയ്യുന്നവർക്ക് പൊലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
എന്നാൽ, വീഡിയോ പ്രകോപനപരമല്ലെന്നും ബില്ലിനെ മനസ്സിലാക്കാനുള്ള സമാധാനപരമായ ശ്രമമാണെന്നും അറസ്റ്റിനെ എതിർക്കുന്നവർ വാദിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.