ഗാന്ധിപ്രതിമ തകർത്ത രണ്ടുപേർ അറസ്റ്റിൽ; സംഘടനാ ബന്ധം അന്വേഷിക്കുന്നതായി പൊലീസ്
text_fieldsമംഗളൂരു: ശിവമോഗ്ഗ ജില്ലയിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ചിത്രദുർഗ പന്ത്രഹള്ളി സ്വദേശികളായ കെ. ഗണേശ് കുമാർ (31), എ.വി. വിനയകുമാർ(32) എന്നിവരാണ് അറസ്റ്റിലായതെന്ന് ശിവമൊഗ്ഗ ജില്ല പൊലീസ് സൂപ്രണ്ട് ജി.കെ. മിഥുൻ കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഹൊളെഹൊന്നൂരുവിൽ പ്രധാന കവലയിൽ സ്ഥാപിച്ച പ്രതിമ തിങ്കളാഴ്ച രാവിലെയായിരുന്നു തകർന്ന നിലയിൽ കണ്ടത്. ഞായറാഴ്ച രാത്രി ചിത്രദുർഗയിൽ നിന്ന് ജോഗയിലേക്ക് പോവുന്ന വഴിയാണ് പ്രതികൾ കൃത്യം ചെയ്തതെന്ന് എസ്.പി പറഞ്ഞു. 18 വർഷം മുമ്പ് സ്ഥാപിച്ചതാണ് പ്രതിമ.
സി.സി.ടി.വി ദൃശ്യങ്ങൾ, നാട്ടുകാരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 50 പേരടങ്ങുന്ന മൂന്ന് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. അറസ്റ്റിലായവരുടെ സംഘടനാ ബന്ധങ്ങളും അന്വേഷണത്തിലാണെന്ന് മിഥുൻ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.