റിയ ചക്രവർത്തിക്കെതിരായ മയക്കുമരുന്ന് കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ
text_fieldsമുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിക്ക് എതിരായ മയക്കുമരുന്ന് കേസിൽ രണ്ട് പേർ നാർകോട്ടിക്ക് കംട്രോൾ ബ്യൂറോ (എൻ.സി.ബി)യുടെ കസ്റ്റഡിയിൽ. നഗരത്തിലും സിനിമ, സീരിയൽ മേഖലകളിലും കഞ്ചാവ് ഉൾപടെ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരാണ് ഇവർ. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു. ഇന്ന് അറസ്റ്റുണ്ടാകുമെന്ന് സൂചനയുണ്ട്. ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്.
റിയ ചക്രവർത്തിക്ക് എതിരെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണ് (ഇ.ഡി) റിയയുടെ മയക്കുമരുന്ന് റാക്കറ്റ് ബന്ധം കണ്ടെത്തയത്. റിയ നീക്കംചെയ്ത വാട്സാപ്പ് ചാറ്റുകൾ ഇ.ഡി വീണ്ടെടുക്കുകയായിരുന്നു. തുടർന്ന് ഇ.ഡി വിവരങ്ങൾ കൈമാറുകയും പ്രാഥമിക അന്വേഷണത്തിന് ശേഷം എൻ.ഡി.പി.എസ് നിയമത്തിലെ 20,22,27,29 വകുപ്പുകൾ പ്രകാരം എൻ.സി.ബി കേസെടുക്കുകയുമായിരുന്നു. ഗോവയിലെ അഞ്ചുവാനയിൽ റിസോർട്ട് നടത്തുന്ന ഗൗരവ് ആര്യയുമായും റിയയും ശുസാന്തും മയക്കുമരുന്നുമായി ബന്ധപ്പെട്ട ചർച്ച നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഗൗരവ് ആര്യയെ ഇ.ഡി തിങ്കളാഴ്ച ചോദ്യം ചെയ്യും. റിയയും സുശാന്തുമായുള്ള പണമിടപാട് സംബന്ധിച്ചാണ് ഇ.ഡിയുടെ ചോദ്യംചെയ്യൽ.
റിയയെ സി.ബി.െഎ സംഘം വെള്ളിയാഴ്ച 10 മണിക്കുർ ചോദ്യംചെയ്തിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല. സി.ബി.െഎക്ക് ശേഷം എൻ.സി.ബിയും റിയയെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.