ഡോക്ടർ ദമ്പതികളുടെ അറസ്റ്റ് ബി.ജെ.പി എം.എൽ.എമാർ തടഞ്ഞു
text_fieldsന്യൂഡൽഹി: ഗർഭസ്ഥശിശുവിെൻറ ലിംഗനിർണയ പരിശോധന നടത്തുന്ന റാക്കറ്റിലെ ഡോക്ടർ ദമ്പതികളെ അറസ്റ്റുചെയ്യാനുള്ള നീക്കം രണ്ട് ബി.ജെ.പി എം.എൽ.എമാരുടെ ഇടപെടലിനെതുടർന്ന് വിഫലമായി.
അലീഗഢിൽ ജീവൻ നഴ്സിങ് ഹോം നടത്തുന്ന ഡോ. ജയന്ത് ശർമയും ഭാര്യയുമാണ് നിയമവിരുദ്ധ പരിശോധന നടത്താനൊരുങ്ങവെ പൊലീസ് കസ്റ്റഡിയിലായത്.
സഞ്ജീവ് രാജ, അനിൽ പരാശർ എന്നീ എം.എൽ.എമാരാണ് അലീഗഢ് ജില്ല മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിലെത്തി ഡോക്ടർ ദമ്പതികളുടെ അറസ്റ്റ് തടഞ്ഞത്. രാജസ്ഥാനിലെ ആരോഗ്യവകുപ്പ് അധികൃതരാണ് റാക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. അലീഗഢിനു സമീപം താന ക്വാർസി പ്രദേശത്തെ വിഷ്ണുപുരിയിലുള്ള സ്വകാര്യ ആശുപത്രി റെയ്ഡ് ചെയ്തപ്പോഴാണ് ലിംഗനിർണയ പരിശോധന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്.
ഇടനിലക്കാരുടെ സഹായത്തോടെ ഗർഭിണികളെ ആശുപത്രികളിലെത്തിക്കുകയായിരുന്നു പതിവ്. തിങ്കളാഴ്ച വൈകീട്ട് ജീവൻ നഴ്സിങ് ഹോമിൽ പരിശോധന നടക്കുന്നത് അറിഞ്ഞ രാജസ്ഥാൻ അധികൃതർ നഴ്സിങ് ഹോമിനെയും ഡോക്ടർ ദമ്പതികളെയും നിരീക്ഷണത്തിലാക്കിയിരുന്നു. ഗർഭിണിയെ നഴ്സിങ് ഹോമിലെത്തിച്ച ഉടൻ രാജസ്ഥാൻ ഉദ്യോഗസ്ഥർ എത്തി ഡോക്ടർമാരെയും പരിശോധനക്ക് തയാറാക്കിയ സാമഗ്രികളും കസ്റ്റഡിയിലെടുത്ത് സമീപ െപാലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജില്ല മജിസ്ട്രേറ്റ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.
വിവരമറിഞ്ഞ എം.എൽ.എമാർ സ്റ്റേഷനിൽ പാെഞ്ഞത്തി ഡോക്ടർ ദമ്പതികൾക്കെതിരെ രാജസ്ഥാൻ അധികൃതർ കള്ളക്കേസ് ചമച്ചതായി ആേക്രാശിച്ചു.
പുലർച്ചെ രണ്ടിന് ഡോക്ടർ ദമ്പതികളെ വിട്ടയക്കുന്നതുവരെ എം.എൽ.എമാർ സ്റ്റേഷനിൽ കുത്തിയിരിപ്പ് നടത്തി. ഇടനിലക്കാരനെ അറസ്റ്റുചെയ്തു. ഡോ. ജയന്ത് ശർമയുടെ അച്ഛൻ ബി.എം.എസിെൻറ മുതിർന്ന നേതാവുകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.