ഛത്തീസ്ഗഢിൽ നക്സൽ ആക്രമണം: രണ്ട് ബി.എസ്.എഫ് സൈനികർ കൊല്ലപ്പെട്ടു
text_fieldsറായ്പൂർ: ഛത്തീസ്ഗഢിൽ നക്സൽ ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് സൈനികർ കൊല്ലപ്പെട്ടു. കൻകർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കാടിനടുത്തുള്ള മഹല ക്യാമ്പിലെ സൈനികരാണ് കൊല്ലെപട്ടത്.
ആൻറി മാവോയിസ്റ്റ് ഒാപ്പറേഷന് ശേഷം മടങ്ങുകയായിരുന്നു 114 ബറ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരെന്ന് ഇൻസ്പെകടർ ജനറൽ സുന്ദരരാജ് പറഞ്ഞു. ബി.എസ്.എഫ് സൈനികർ പെട്രോളിങ് നടത്തുന്നതിനിടെ നക്സലുകൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വെടിവെപ്പുണ്ടായി. തുടർന്ന് നക്സലുകൾ കാട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നുവെന്ന് ബി.എസ്.എഫ് വ്യക്തമാക്കി.
ലോകേന്ദർ സിങ്, മുക്ദായിർ സിങ് എന്നീ ബി.എസ്.എഫ് കോൺസ്റ്റബിൾമാരാണ് കൊല്ലപ്പെട്ടത്. സന്ദീപ് ദേയ് ബി.എസ്.എഫ് കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിൽസക്കായി റായ്പൂരിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.