യു.പിയിൽ രണ്ട് കുട്ടികൾ മരിച്ചനിലയിൽ; നരബലിയെന്ന് ബന്ധുക്കൾ
text_fieldsസഹാറൻപുർ: യു.പിയിലെ ദിയോബന്ദിൽ ക്ഷേത്രദർശനത്തിനുപോയ രണ്ട് കുട്ടികളെ സംശയകരമായ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മന്ത്രവാദത്തിന്റെ ഭാഗമായി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
അർധസഹോദരങ്ങളായ ദേവ് (11), മഹി (ഒമ്പത്) എന്നീ കുട്ടികളാണ് മരിച്ചത്. ഭയാൽ ഗ്രാമത്തിന് പുറത്തുള്ള ക്ഷേത്രത്തിൽ പോയ കുട്ടികൾ രാത്രിയായിട്ടും വരാതിരുന്നതോടെ ബന്ധുക്കൾ തിരച്ചിൽ തുടങ്ങി.
അർധരാത്രി റോഡരികിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. റോഡപകടത്തിന്റെ സൂചനയേകി കുട്ടികളുടെ എല്ലൊടിഞ്ഞതായി എസ്.പി സാഗർ ജയ്ൻ പറഞ്ഞു. എന്നാൽ, താന്ത്രികാചാരത്തിന്റെ ഭാഗമായി കുട്ടികളെ കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.