കോയമ്പത്തൂരിൽ വാഹനാപകടം: രണ്ട് കുട്ടികൾ മരിച്ചു
text_fieldsകോയമ്പത്തൂർ: പാലക്കാട്- കോയമ്പത്തൂർ ദേശീയപാതയിൽ കെ.ജി ചാവടിക്ക് സമീപം നിയന്ത്രണംവിട്ട ഒമ്നിവാൻ റോഡരുകിൽ നിർത്തിയിട്ട ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു.
ഏഴുപേർക്ക് പരിക്കേറ്റു. ഈറോഡിൽനിന്ന് കേരളത്തിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന രണ്ട് മലയാളി കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ഈറോഡ് ശാസ്ത്രി നഗറിൽ താമസിക്കുന്ന മോനിഷ് കുമാറിന്റെ മക്കളായ സഞ്ജുശ്രീ (ഏഴ്), മിത്രൻ (അഞ്ച്) എന്നിവരാണ് മരിച്ചത്. രണ്ട് ദശാബ്ദകാലമായി ഈറോഡിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി രാമചന്ദ്രൻ (65), ഭാര്യ സരിക (65), മക്കളായ രഞ്ജിത(18), അക്ഷയ(14), തൃശൂർ സ്വദേശി മോനിഷ് കുമാർ(30), ഭാര്യ ഇന്ദുമതി(26), കാഞ്ചനകുമാരി(50) എന്നിവരെ പരിക്കേറ്റനിലയിൽ കോയമ്പത്തുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒമ്നി വാനുടമയായ നിസാർ അലി പരിക്കല്ലാതെ രക്ഷപ്പെട്ടു. മോനിഷ് കുമാറാണ് കാർ ഓടിച്ചിരുന്നത്. ഞായറാഴ്ച പുലർച്ച അഞ്ചരയോടെയാണ് അപകടം. ഇതിൽ കാറിന്റെ മുൻഭാഗം നിശേഷം തകർന്നു. ലോറി ഡ്രൈവർ ആലാന്തുറ ചിന്നസാമി(44) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.