ഗുജറാത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചു
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചു. അക്ഷയ് പട്ടേൽ, ജിതു ചൗധരി എന്നിവരാണ് നിയമസഭാ സ്പീക്കർ രാജേന്ദ്ര ത്രിവേദിക്ക് രാജിസമർപ്പിച്ചത്.
ഇരുവരുടേയും രാജി അംഗീകരിച്ചതായി സ്പീക്കർ പറഞ്ഞു. വഡോദരയിലെ കരഞ്ജൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് അക്ഷയ് പട്ടേൽ. വാൽസാദിലെ കാർപാഡിലെ എം.എൽ.എയാണ് ജിതു ചൗധരി. ജൂൺ 19നാണ് ഗുജറാത്തിൽ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
നേരത്തെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ മുഖ്യമന്ത്രി വിജയ് രുപാനിയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എം.എൽ.എമാരായ ക്രിത് പട്ടേൽ, ലളിത് വസോയ, ലളിത് കാഗതാര എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ലോക്ഡൗണും ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് ഇവരുടെ വിശദീകരണം. ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 26ന് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് മൂലം ഇത് ജൂൺ 19ലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.