വെളിയിടവിസർജനം; രണ്ടു ദലിത് ബാലന്മാരെ ആൾക്കൂട്ടം തല്ലിക്കൊന്നു
text_fieldsശിവപുരി (മധ്യപ്രദേശ്): മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഭവ്കേധി ഗ്രാമത്തിൽ പഞ്ചാ യത്ത് കെട്ടിടത്തിന് സമീപം മലവിസർജനം നടത്തിയെന്നാരോപിച്ച് രണ്ടു ദലിത് ബാല ന്മാരെ ആൾക്കൂട്ടം അടിച്ചുകൊന്നു. റൊഷാനി (12), അവിനാഷ് (10) എന്നിവരാണ് കൊല്ലപ്പെട്ടതെന ്ന് സിർസോദ് പൊലീസ് ഇൻസ്പെക്ടർ ആർ.എസ്. ധാകദ് പറഞ്ഞു.
അടിയേറ്റ് ഗുരുതര പരിക്കുകളോടെ ഇവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഹകിം യാദവ്, സഹോദരൻ രാമേശ്വർ യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ കക്കൂസ് ഇല്ലാത്തതിനാൽ പുറത്താണ് കുട്ടികൾ മലമൂത്ര വിസർജനം നടത്തുന്നതെന്ന് കുട്ടികളുടെ പിതാവ് മനോജ് വാല്മീകി പറഞ്ഞു. പഞ്ചായത്ത് കെട്ടിടത്തിന് മുന്നിൽ മലവിസർജനം നടത്തുന്നതിന് യാദവ് സഹോദരങ്ങൾ എതിർത്തിരുന്നു. മുമ്പ് ഇവർ കുട്ടികളെ ശാസിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു വർഷം മുമ്പ് യാദവ് സഹോദരന്മാരുടെ മരക്കൊമ്പ് മുറിച്ചതിന് ഇവർ ശത്രുതയിലായിരുന്നു. അന്നുതന്നെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായും വാല്മീകി കൂട്ടിച്ചേർത്തു. അതേസമയം, പ്രതിയായ ഹകിം യാദവ് മനോരോഗിയാണെന്ന് ഗ്വാളിയോർ ഇൻസ്പെക്ടർ ജനറൽ രാജബാബു സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.