Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 6:36 PM IST Updated On
date_range 20 Dec 2020 6:36 PM ISTഡൽഹിയിലെ സമരഭൂമിയിൽനിന്ന് തിരികെയെത്തിയ യുവ കർഷകൻ ജീവനൊടുക്കി
text_fieldsbookmark_border
ചണ്ഡീഗഡ്: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുത്ത് പഞ്ചാബിൽ തിരികെയെത്തിയ യുവ കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി. ബതിന്ദ ജില്ലയിലെ ദയാൽപുര മിർസ ഗ്രാമത്തിലെ ഗുർലഭ് സിങ് (22) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത ശേഷം ഈമാസം 18നാണ് ഗുർലഭ് സിങ് നാട്ടിൽ മടങ്ങിയെത്തിയത്.
ശനിയാഴ്ചയാണ് വീട്ടിനുള്ളിൽ വിഷംകഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. അതേസമയം, കാർഷിക ആവശ്യങ്ങൾക്കായി ഗുർലഭ് ആറ് ലക്ഷം രൂപ വായ്പ എടുത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story