ഭോപ്പാലിൽ കർഷക പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ്; രണ്ട് മരണം
text_fieldsഭോപ്പാൽ: മധ്യപ്രദേശില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു. നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ഭക്ഷ്യധാന്യങ്ങളുടേയും പച്ചക്കറികളുടെയും സംഭരണവില വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിവസങ്ങളായി ഭോപ്പാലിൽ പ്രക്ഷോഭം നടത്തിവരികയായിരുന്നു കർഷകർ.
മൻദ്സൂർ, രത് ലം, ഉജ്ജയിൻ എന്നീ നഗരങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘ് നാളെ മധ്യപ്രദേശിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നാൽ വെടിവെപ്പിൽ സർക്കാറിന് പങ്കില്ലെന്ന് ആഭ്യന്ത്ര മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപ്പ്, ഉള്ളി എന്നിവക്ക് ഉയർന്ന വില ലഭിക്കണമെന്നും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേതുപോലെ കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഇവിടെ കർഷകർ ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്.
പ്രക്ഷോഭത്തെ തുടർന്ന് കടകൾക്ക് തീവെക്കുകയും കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ റെയില്‍വെ ട്രാക്കുകളും തകര്‍ത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.