ത്രിപുരയിൽ മഴദേവതകളെ പ്രീതിപ്പെടുത്താൻ തവളക്കല്യാണം; ദൃശ്യങ്ങൾ വൈറൽ
text_fieldsഅഗർത്തല: കടുത്ത വരൾച്ചയിൽ നിന്ന് രക്ഷനേടാൻ തവളകല്യാണം നടത്തി ത്രിപുരയിലെ തോട്ടം തൊഴിലാളികൾ. ത്രിപുരയിെല േഗാത്രവർഗ തേയില തോട്ട തൊഴിലാളികൾക്കിടയിലാണ് സംഭവം.
പരമ്പരാഗത ഹിന്ദു ആചാര പ്രകാരമായിരുന്നു തവളകളുടെ കല്യാണം. രണ്ടു തവളകളെയും നദിയിൽ കുളിപ്പിച്ചശേഷം വസ്ത്രങ്ങൾ അണിപ്പിച്ച് താലിക്കെട്ടിപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.
രണ്ടു തവളകളുടെ മേൽ വിവാഹവസ്ത്രം പോലുള്ള തുണി ധരിപ്പിച്ചിരിക്കുന്നതും രണ്ടു സ്ത്രീകൾ തവളകളെ പിടിച്ചിരിക്കുന്നതും കാണാം. പെൺ തവളയുടെ നെറ്റിയിൽ സിന്ദൂരം ഇടുകയും മാല അണിയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ദ്രദേവനെ പ്രീതിപ്പെടുത്തുന്നതിനായിരുന്നു വിവാഹം. തവളകല്യാണം നടത്തുന്നവഴി മഴ പെയ്യുമെന്നും അതോടെ തേയിലത്തോട്ടങ്ങളെ വരൾച്ചയിൽനിന്ന് രക്ഷിക്കാൻ സാധിക്കുമെന്നുമാണ് അവരുടെ വിശ്വാസം.
2019ൽ സമാന സംഭവം കർണാടകയിലെ ഉഡുപ്പിയിൽ അരങ്ങേറിയിരുന്നു. കൊടും വേനലായ മേയിൽ വരൾച്ചയിൽനിന്ന് രക്ഷപ്പെടുന്നതിനായിരുന്നു ഉഡുപ്പിയിലെ തവളകല്യാണം. എന്നാൽ 2019ൽ മഴ കനത്തതോടെ രണ്ടുമാസത്തിന് ശേഷം ഇരുവരുടെയും വിവാഹബന്ധം വേർെപ്പടുത്തുകയും ചെയ്തിരുന്നു.
2018ൽ ബി.ജെ.പി നേതാവ് ലലിത യാദവിന്‍റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ തവളകല്യാണം നടത്തിയിരുന്നു. ആഷാഢ ഉത്സവത്തോടനുബന്ധിച്ചായിരുന്നു തവളകല്യാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.