ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് കോവിഡ്; ഒമൈക്രോണല്ല, ഡെൽറ്റയെന്ന്
text_fieldsബംഗളൂരു: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീതിക്കിടെ ബംഗളൂരു വിമാനത്താവളത്തിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും പരിശോധനക്ക് വിധേയമാക്കിയതായും ഒമൈക്രോൺ ൈവറസല്ല, ഡെൽറ്റ വകഭേദമാണ് ഇരുവരിലും കണ്ടെത്തിയതെന്നും ബംഗളൂരു റൂറൽ ഡെപ്യൂട്ടി കമീഷണർ കെ. ശ്രീനിവാസ് അറിയിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
രോഗം സ്ഥിരീകരിച്ച ഇരുവരെയും ക്വാറന്‍റീനിൽ പ്രവേശിപ്പിച്ചു. നവംബർ ഒന്നുമുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽനിന്ന് 94പേരാണ് ബംഗളൂരുവിലെത്തിയത്. ഇതിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല -അദ്ദേഹം പറഞ്ഞു.
ഇരുവരുടെയും സാമ്പിളുകൾ അധികൃതർ ശേഖരിച്ച് പരിശോധിച്ച് വരുന്നതായും വകഭേദം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനകൾക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
നവംബർ ഒന്നുമുതൽ 26 വരെ ഉയർന്ന ജാഗ്രത നിർദേശമുള്ള രാജ്യങ്ങളിൽനിന്ന് 584 പേരാണ് ബംഗളൂരുവിലെത്തിയത്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോേങ്കാങ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ ഒരാഴ്ചക്കിടെ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു. പത്തു രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാണ് ജാഗ്രത കൂടുതൽ നൽകുന്നത്. അവിടെനിന്നെത്തുന്നവർ നിർബന്ധമായും പരിേശാധനക്ക് വിധേയമാകണം. പോസിറ്റീവാണെങ്കിൽ ക്വാറന്‍റീനിൽ പോകണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.