മുസഫർനഗർ കലാപത്തിനിടെ കുഞ്ഞിന്‍റെ കഴുത്തിൽ കത്തിവെച്ച് സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികൾക്ക് 20 വർഷം തടവ്
text_fieldsലഖ്നോ: 2013ലെ മുസഫർനഗർ വംശീയ കലാപത്തിൽ മുസ്ലിം സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർക്ക് 20 വർഷം തടവ്. ജില്ല കോടതിയുടെതാണ് വിധി. മഹേശ്വർ, സിക്കന്തർ എന്നീ പ്രതികളെയാണ് ശിക്ഷിച്ചത്. ഇവർ 15,000 രൂപ വീതം പിഴയുമടക്കണം.
കേസിൽ കുൽദീപ് എന്നൊരു പ്രതി കൂടിയുണ്ടായിരുന്നെങ്കിലും വിചാരണവേളയിൽ മരിച്ചിരുന്നു. 26കാരിയെയാണ് മൂവരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇവരുടെ കുഞ്ഞിന്‍റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരത. കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകിയിരുന്നു.
മുസ്ലിംകൾക്കെതിരെ വ്യാപക ആക്രമണം നടന്ന 2013ലെ മുസഫർനഗർ കലാപത്തിൽ 60 പേർ മരിച്ചതായാണ് കണക്ക്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റിരുന്നു. അരലക്ഷത്തോളം പേരാണ് ആക്രമണം ഭയന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.