Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 8:13 AM IST Updated On
date_range 2 Aug 2019 8:13 AM ISTഎട്ടു വർഷമായി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയവർ പിടിയിൽ
text_fieldsbookmark_border
നോയിഡ: ഉത്തർപ്രദേശിൽ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. എട്ടു വർഷമായി ഇവർ ഇത്തരത്തിൽ തട്ടിപ്പു നടത്തുകയായിരുന്നെന്ന് നോയിഡ പൊലീസ് പറഞ്ഞു.
ഗൗരവ് മിശ്ര, അശുതോഷ് റാതി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽനിന്ന് ഐ.പി.എസ്-ഐ.എ.എസ് ബാഡ്ജുകൾ, പൊലീസ് യൂനിഫോം, വ്യാജ ഐ.ഡി കാർഡുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
പണം നൽകിയില്ലെങ്കിൽ സ്ഥലംമാറ്റിക്കളയും എന്ന് ഭീഷണിപ്പെടുത്തി പൊലീസുകാരിൽനിന്നുവരെ ഇരുവരും പണം തട്ടിയിട്ടുണ്ട്. ഗൗരവ് ബി.ടെകും അശുതോഷ് ബി.കോമും ബിരുദധാരികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story