കർണാടകയിൽ രണ്ട് സ്വതന്ത്ര എം.എൽ.എമാർ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ താഴെയിറക്കാനുള്ള ബി.ജ െ.പിയുടെ ‘ഒാപറേഷൻ കമല’ക്ക് ആവേശം പകർന്ന് രണ്ട് എം.എൽ.എമാർ സർക്കാറിനു പിന്തുണ പി ൻവലിച്ചു. സഖ്യസർക്കാറിൽ നേരത്തേ വനംമന്ത്രിയായ കർണാടക പ്രജ്ഞാവന്ത ജനത പക്ഷ പാർ ട്ടിയുടെ (കെ.പി.ജെ.പി) എം.എൽ.എ ആർ. ശങ്കർ, സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷ് എന്നിവരാണ് പിന്ത ുണ പിൻവലിച്ചത്. ഇതോടെ, കുതിരക്കച്ചവടത്തിലൂടെ സഖ്യം തകർക്കാനാണ് ബി.ജെ.പി നീക്കമെ ന്ന ആക്ഷേപം ശക്തമായി.
‘ഒാപറേഷൻ കമല’യുടെ ആദ്യഘട്ടം വിജയിച്ചുവെന്നാണ് ഹരിയാന ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിലുള്ള ബി.ജെ.പി എം.എൽ.എമാരോട് സംസ്ഥാന അധ്യക്ഷൻ ബ ി.എസ്. യെദിയൂരപ്പ പ്രതികരിച്ചതത്രെ. രണ്ടുദിവസമായി എച്ച്. നാഗേഷ്, ആർ. ശങ്കർ എന്നിവരെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച മുംബൈയിൽ വാർത്ത ഏജൻസിയോടാണ് ഇവർ തീരുമാനം അറിയിച്ചത്. ഗവർണർക്ക് കൈമാറാനുള്ള കത്തും പുറത്തുവിട്ടു. ബംഗളൂരുവിലെത്തിയ ശേഷം ഇരുവരും ഗവർണറെ കാണും.
എം.എൽ.എമാരെ വിശ്വാസത്തിലെടുക്കാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ആർ. ശങ്കർ പ്രതികരിച്ചു. സ്ഥിരതയുള്ള സർക്കാർ രൂപവത്കരിക്കാൻ ബി.ജെ.പിയെ പിന്തുണക്കുമെന്നായിരുന്നു നാഗേഷിെൻറ പ്രതികരണം. അതേസമയം, രണ്ടു സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതിൽ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
അതേസമയം, സഖ്യസർക്കാറിനെ താഴെയിടാൻ മുംബൈയിൽ നിന്നുള്ള നീക്കത്തിലൂടെ ‘ഒാപറേഷൻ കമല -19.19.19’ നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. 2019 ജനുവരി 19നുള്ളിൽ സ്വതന്ത്ര എം.എൽ.എമാർ ഉൾപ്പെടെ അതൃപ്തരായ 19 കോൺഗ്രസ് എം.എൽ.എമാരെ വരുതിയിലാക്കി ഭരണം പിടിക്കുകയാണ് ലക്ഷ്യം. ഒാപറേഷൻ കമല വിജയിക്കുമെന്നും കർണാടകയിൽ വൈകാതെ ബി.ജെ.പി സർക്കാർ അധികാരത്തിലേറുമെന്നും മഹാരാഷ്ട്ര ജലവിഭവ മന്ത്രി രാം ഷിൻഡെ വ്യക്തമാക്കി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ എന്നിവരാണ് അണിയറ നീക്കം നടത്തുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ എം.എൽ.എമാർ സഖ്യം വിട്ടേക്കുമെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഭരണകാര്യങ്ങളിൽ നിരവധി തവണ പരാജയപ്പെട്ടുവെന്നും അതിനാലാണ് പിന്തുണ പിൻവലിക്കുന്നതെന്നും ശങ്കർ പ്രതികരിച്ചു. കെ.പി.ജെപി പാര്‍ട്ടിയുടെ നേതാവായി വിജയിച്ചയാളാണ് ആർ. ശങ്കര്‍. ഇദ്ദേഹം സംസ്ഥാന വനം മന്ത്രി കൂടിയായിരുന്നു. കഴിഞ്ഞയിടെ നടത്തിയ മന്ത്രിസഭാ വികസനത്തില്‍ ഇദ്ദേഹത്തെ പദവിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച നേതാവാണ് എച്ച്. നാഗേഷ്. സഖ്യകക്ഷികളെ ഒരുമിച്ച് നിർത്താനോ മനസിലാക്കാനോ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. സുസ്ഥിരമായ സർക്കാറിനായി ബി.ജെ.പിയെ പിന്തുണക്കാൻ തീരുമാനിച്ചെന്ന് എച്ച്. നാഗേഷ് പറഞ്ഞു.
224 അംഗ കർണാടക നിയമസഭയിൽ 80 സീറ്റ് ലഭിച്ച കോൺഗ്രസും 37 സീറ്റ് നേടിയ ജെ.ഡി.എസും ബി.എസ്.പിയും ചേർന്ന് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. 104 സീറ്റ് നേടിയ ബി.ജെ.പിയെ തഴഞ്ഞുകൊണ്ടാണ് സ്വതന്ത്ര എം.എൽ.എമാർ ജെ.ഡി.എസ്- കോൺഗ്രസ് സർക്കാറിന് പിന്തുണ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.