ഡൽഹി പൊലീസ് -അഭിഭാഷക സംഘർഷം: രണ്ട് ഐ.പി.എസുകാരെ സ്ഥലം മാറ്റി
text_fieldsന്യൂഡല്‍ഹി: തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട ് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡൽഹി ഹൈകോടതിയുടെ ഉത്തരവിനെ തുടർന്നാണ് സ്ഥലം മാറ്റം. സ്പെഷല്‍ കമീഷണര്‍ സഞ്ജയ് സിങ്, അഡീഷണല്‍ ഡെപ്യൂട്ടി കമീഷണര്‍ ഹരേന്ദര്‍ കുമാര്‍ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.
സഞ്ജയ് കുമാ റിനെ ഗതാഗത വകുപ്പില്‍ സ്പെഷല്‍ കമീഷണര്‍ ആയും ഹരേന്ദർ കുമാർ സിങ്ങിനെ റെയില്‍വേ ഡി.സി.പി ആയുമാണ് സ്ഥലംമാറ്റിയി രിക്കുന്നത്. റെയില്‍വേ ഡി.സി.പി ദിനേശ് കുമാര്‍ ഗുപ്തയെ ഉത്തരമേഖലാ അഡീഷണല്‍ ഡെപ്യൂട്ടി കമീഷണറായി നിയമിച്ചിട്ടുണ്ട്.
കോടതി വളപ്പിലെ സംഘർഷത്തിലും തുടർ സംഭവങ്ങളിലും സ്വമേധയാ കേസെടുത്ത കോടതി, ക്രമസമാധാനപാലനത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ ഉത്തരവിടുകയായിരുന്നു.
പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് ശനിയാഴ്ച വൻ സംഘർഷത്തിലേക്ക് നീങ്ങിയത്. സംഘർഷമുണ്ടായതിന് പിന്നാലെ പരസ്പരം കുറ്റപ്പെടുത്തി അഭിഭാഷകരും പൊലീസും രംഗത്തെത്തിയിരുന്നു.
ഉന്നാവ് പീഡനക്കേസ് പ്രതിയും ബി.ജെ.പി എം.എൽ.എയുമായിരുന്ന കുൽദീപ് സിങ് സെങ്കാർ അടക്കം നിരവധി പ്രതികൾ തീസ് ഹസാരി കോടതിയിൽ പൊലീസ് കസ്റ്റഡിയിലിരിക്കേയാണ് ശനിയാഴ്ച കോടതി വളിപ്പിൽ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്.
പ്രതികളെ സൂക്ഷിച്ച ലോക്കപ്പിലേക്ക് അഭിഭാഷകർ തള്ളിക്കയറിയതോടെയാണ് വെടിെവച്ചെതെന്നാണ് പൊലീസ് ഭാഷ്യം.
സംഘർഷത്തിനിടെ വനിത ഐ.പി.എസ് ഓഫിസർ അതിക്രമത്തിന് ഇരയായെന്നും ഇവരുടെ തോക്ക് നഷ്ടമായെന്നുമുള്ള പരാതി ഉയർന്നിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലും ഡൽഹി പൊലീസിന് ആയിട്ടില്ല. മേലുദ്യോസ്ഥരിൽ നിന്നും തങ്ങളുടെ പ്രതിഷേധത്തിന് ശേഷവും പിന്തുണ ലഭിക്കുന്നില്ലെന്ന വ്യാപക പരാതി പൊലീസുകാർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.