സത്യസന്ധതക്കിരിക്കട്ടെ ഒരു 'കുതിരപ്പവൻ'; സഞ്ചാരികളുടെ സ്വർണം മടക്കിനൽകാൻ കശ്മീരി യുവാക്കൾ സഞ്ചരിച്ചത് 70 കിലോമീറ്റർ
text_fieldsശ്രീനഗർ: യാത്രകൾക്കിടെ വല്ലതും നഷ്ടപ്പെട്ടുപോയാൽ പലരും അത് തിരിച്ചുപ്രതീക്ഷിക്കാറില്ല. ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള വസ്തുക്കളാണെങ്കിൽ പ്രത്യേകിച്ച്. എന്നാൽ സൂറത്തിൽ നിന്നുള്ള ഒരു കുടുംബം ഭാഗ്യവാൻമാരാണ്.
കശ്മീരിലെ പഹൽഗാമിൽ നിന്ന് നഷ്ടപ്പെട്ടുപോയ സ്വർണാഭരണങ്ങൾ തിരികെ നൽകാനായി കുതിരക്കാരായ റഫീഖും അഫ്രോസും 70 കിലോമീറ്ററിലേറെ സഞ്ചരിച്ച് ശ്രീനഗറിലെത്തി.
യുവാക്കളുടെ കുതിരകളിലായിരുന്നു കുടുംബം സവാരി നടത്തിയത്. ഇതിനിടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു.
ഡ്രൈവർമാരായ താഹിറും ബിലാലുമാണ് കുതിരക്കാരെ കണ്ടെത്താൻ പരിശ്രമിച്ചത്. ഫോണിൽ ബന്ധപ്പെട്ടതോടെ ഇരുവരും 70 കിലോമീറ്റർ സഞ്ചരിച്ച് പഹൽഗാമിൽ നിന്ന് ശ്രീനഗറിലെത്തുകയായിരുന്നു. ഇരുവരുടെയും സത്യസന്ധതയെ പുകഴ്ത്തിയ സഞ്ചരികൾ നന്ദി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.