ബജറ്റ് കഴിഞ്ഞപ്പോൾ കാണാനില്ല, രണ്ടു ലക്ഷം കോടി!
text_fieldsന്യൂഡൽഹി: സാമ്പത്തിക സർവേയും കേന്ദ്ര ബജറ്റും പാർലമെൻറിൽ അവതരിപ്പിച്ചുകഴിഞ്ഞപ ്പോൾ കേന്ദ്ര സർക്കാറിെൻറ കണക്കുപുസ്തകത്തിൽ രണ്ടു ലക്ഷം കോടിയോളം രൂപ ‘കാണാനില ്ല’! കണക്കുകൾ നിരത്തി നിരവധി സാമ്പത്തിക വിദഗ്ധർ ഇൗ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി യെങ്കിലും ധനമന്ത്രി നിർമല സീതാരാമനും കേന്ദ്ര സർക്കാറും മൗനത്തിൽ. പ്രധാനമന്ത്രിയുെട സാമ്പത്തിക ഉപദേശക സമിതി അംഗംകൂടിയായ രതിൻ റോയ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് രണ്ടു ലക്ഷം കോടിയുടെ അന്തരം ആദ്യം ചൂണ്ടിക്കാട്ടിയത്. സർക്കാറിെൻറ 2018-19ലെ റവന്യൂ വരുമാനം സംബന്ധിച്ച ബജറ്റിലെ കണക്കും സാമ്പത്തിക സർവേയിലെ കണക്കും തമ്മിലാണ് ഇത്രയും ഭീമമായ അന്തരം.
സാമ്പത്തിക സർവേയിൽ പറയുന്ന കണക്ക്, ബജറ്റിലെ തുകയേക്കാൾ ഒരു ശതമാനം കുറവാണ്. ഒരു ശതമാനത്തിെൻറ കുറവ് എന്നാൽ ചെറിയ തുകയല്ല; 1.70 ലക്ഷം കോടി രൂപയാണ്. സർക്കാറിെൻറ പ്രതീക്ഷിത വരുമാനമാണ് പുതുക്കിയ എസ്റ്റിമേറ്റ് എന്ന പേരിൽ ബജറ്റിൽ കാണിക്കുന്നത്. യഥാർഥത്തിൽ എത്രത്തോളം കിട്ടിയെന്ന് സാമ്പത്തിക സർവേയിൽ പ്രൊവിഷനൽ തുകയായി കാണിക്കുന്നു. സർക്കാറിെൻറ ബജറ്റ് കണക്കിനേക്കാൾ കൃത്യത ഇൗ കണക്കിനാണ്.
2018-19ൽ പ്രതീക്ഷിത വരുമാനം 17.3 ലക്ഷം കോടി രൂപയെന്നാണ് ബജറ്റ് കാണിക്കുന്നത്. സാമ്പത്തിക സർവേയിൽ പറയുന്നത് അതിനേക്കാൾ കുറവാണ്; 15.6 ലക്ഷം കോടി രൂപ. ഫലത്തിൽ ബജറ്റും സാമ്പത്തിക സർവേയുമായി 1.7 ലക്ഷം കോടിയുടെ വ്യത്യാസം. വരവു കണക്കിൽ മാത്രമല്ല, സർക്കാറിെൻറ ചെലവു കണക്കിലും ഇൗ പൊരുത്തക്കേട് വന്നിട്ടുണ്ട്. 2018-19 വർഷത്തിലെ ചെലവായി ബജറ്റിൽ പറയുന്നത് 24.6 ലക്ഷം കോടി രൂപയാണ്. എന്നാൽ, കൂടുതൽ കൃത്യമായ വിവരം നൽകുന്ന സാമ്പത്തിക സർവേ പ്രകാരം ചെലവ് 23.1 ലക്ഷം കോടി രൂപ. അവിടെയും 1.5 ലക്ഷം കോടി കുറവ്.
നികുതി വരുമാനത്തിലുണ്ടായ കുറവായിരിക്കാം ഇൗ അന്തരത്തിന് കാരണം. ബജറ്റ് പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ കിട്ടുമെന്ന് പ്രതീക്ഷിച്ച നികുതിവരുമാനം 14.8 ലക്ഷം കോടിയാണ്. എന്നാൽ, കിട്ടിയ തുകയായി സാമ്പത്തിക സർവേയിൽ പറയുന്നത് 13.2 ലക്ഷം കോടി. ഇൗ വിഷയം ലോക്സഭയിലെ ബജറ്റ് ചർച്ചയിൽ ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സർക്കാർ ഭാഗത്തുനിന്ന് ആരും മറുപടി പറഞ്ഞില്ല. എന്നാൽ, സർക്കാറിന് വിശദീകരിക്കാതെ ഒഴിഞ്ഞുമാറാൻ കഴിയാത്ത വിഷയമാണിത്.
ഇൗ പൊരുത്തക്കേടുമായി ബജറ്റ് പാസാക്കാൻ കഴിയില്ല. ധനക്കമ്മി ലക്ഷ്യം നേടണമെങ്കിൽ ബജറ്റിൽ വലിയ വെട്ടിക്കുറക്കലുകൾ നടത്തേണ്ടിവരും. സാമ്പത്തിക സർവേയിലെ കണക്കാണ് ശരിയെങ്കിൽ, സർക്കാറിനു മുന്നിലുള്ള ഏക പരിഹാരം പുതിയ ബജറ്റ് അവതരിപ്പിക്കുകയാണെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.