Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2024 2:34 PM IST Updated On
date_range 16 March 2024 2:34 PM ISTസി.എ.എക്കെതിരെ പാർലമെന്റിൽ സംസാരിച്ചവരിൽ രണ്ട് ലീഗ് എം.പിമാർ; ആരിഫ് അക്കൂട്ടത്തിലില്ല -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsbookmark_border
മലപ്പുറം: പൗരത്വ നിയമ ഭേദഗതി ചർച്ചയിൽ പാർലമെന്റിൽ എതിർത്ത് സംസാരിച്ചവരിൽ രണ്ടുപേർ മുസ്‍ലിം ലീഗ് എം.പിമാരാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ. ആലപ്പുഴ എം.പി എ.എം. ആരിഫ് എതിർത്തവരുടെ കൂട്ടത്തിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
സി.എ.എ ബില്ല് സഭയിൽ എത്തിയപ്പോൾ അവതരണ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് താനും കുഞ്ഞാലിക്കുട്ടിയും ലോക്സഭയിൽ സംസാരിച്ചു. ബില്ല് അവതരിപ്പിച്ചപ്പോഴും തങ്ങൾ എതിർത്തു. രാജ്യസഭയിൽ പി.വി. അബ്ദുൽ വഹാബും എതിർത്തു സംസാരിച്ചു. ലീഗും കോൺഗ്രസും അടക്കം 80 വോട്ടുകളുടെ ശക്തമായ വിയോജിപ്പോടെയാണ് ലോക്സഭയിൽ ബില്ല് പാസായതെന്നും ഇ.ടി. ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story