പാക് പെൺകുട്ടികൾ വഴിമാറി ഇന്ത്യയിലെത്തി!; സമ്മാനങ്ങളും മധുരവും നൽകി ജവാൻമാർ തിരികെ അയച്ചു
text_fieldsകശ്മീർ: അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പാകിസ്താനി പെൺകുട്ടികളെ മടക്കി അയച്ചു. രാജ്യത്തിെൻറ അതിഥികളായി പരിഗണിച്ച് സമ്മാനങ്ങളും മധുരപലഹാരവും നൽകിയാണ് സൈനികർ അവരെ യാത്രയാക്കിയത്. നാട്ടുകാരുടെ സാന്നിധ്യത്തിൽ പൂഞ്ചിലെ ചകൻ ദാ ബാഗ് ക്രോസിങ് പോയൻറിൽ വെച്ചാണ് ഇന്ത്യൻ സേന ഇവരെ പാക് സൈന്യത്തിന് കൈമാറിയത്.
17കാരിയായ ലൈബ സബൈറും സഹോദരി 13കാരിയായ സന സബൈറുമാണ് പാക് അധീന കശ്മീർ അതിർത്തി കടന്ന് അബദ്ധത്തിൽ ഇന്ത്യൻ ഭൂപ്രദേശത്തേക്ക് പ്രവേശിച്ചത്. പൂഞ്ചിലാണ് സംഭവം. അബ്ബാസ്പൂർ സ്വദേശികളാണിവർ. ഞായറാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടികൾ അതിർത്തി കടന്നത് നിയന്ത്രണരേഖയിലെ സൈനികരുടെ ശ്രദ്ധയിൽപ്പെട്ടു. തടഞ്ഞ് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അതിർത്തി കടന്നത് അറിഞ്ഞില്ലെന്നാണ് അവർ പറഞ്ഞ മറുപടിയെന്ന് സൈനിക വക്താവ് വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യൻ അതിർത്തിയിൽ എത്തിയപ്പോൾ ഭയപ്പെട്ടിരുന്നു എന്നും എന്നാൽ വളരെ മര്യാദയോടെയാണ് ആർമി ഉദ്യോഗസ്ഥർ പെരുമാറിയതെന്നും ലൈല സുബൈർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.