Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർത്തിയിട്ട...

നിർത്തിയിട്ട ബസിനുള്ളിൽവെച്ച്​ 19കാരിയെ സുഹൃത്തും കൂട്ടാളിയും ബലാത്സംഗം ചെയ്​തു

text_fields
bookmark_border
നിർത്തിയിട്ട ബസിനുള്ളിൽവെച്ച്​ 19കാരിയെ സുഹൃത്തും കൂട്ടാളിയും ബലാത്സംഗം ചെയ്​തു
cancel

മുംബൈ: നിർത്തിയിട്ട ബസിനുള്ളിൽവെച്ച്​ സുഹൃത്തും കൂട്ടാളിയും ബലാത്സംഗം ​ചെയ്​തതായി 19കാരിയുടെ പരാതി. ഫെബ്രുവരി മൂന്നിന്​ ഖാർഗറിലാണ്​ സംഭവം.

19കാരനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. സുഹൃത്തായ 22കാരനായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു.

ഖാർഗറിലെ ഒരേ കെട്ടിടത്തിലാണ്​ പെൺകുട്ടിയും സുഹൃത്തും താമസിച്ചിരുന്നത്​. പ്രതികളിലൊരാൾ ഡ്രൈവറും മറ്റൊരാൾ പിസ്സ ഡെലിവറി​ ചെയ്യുന്നയാളുമാണ്​. ഫെബ്രുവരി മൂന്നിന്​ സുഹൃത്ത്​ പെൺകുട്ടിയെ ബൈക്കിൽ കൂട്ടികൊണ്ടുപോകുകയും സമ്മാനം വാങ്ങി നൽകാമെന്ന്​ അറിയിക്കുകയുമായിരുന്നു. തുടർന്ന്​ പെൺകുട്ടിയെ ഖാർഗറിലെ ഉത്​കർഷ്​ ഹാളിന്​ സമീപം നിർത്തിയിട്ടിരുന്ന ബസിലെത്തിച്ചു. അവിടെവെച്ച്​ പെൺകുട്ടിയെ നിർബന്ധിച്ച്​ മദ്യം കഴിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു.

മദ്യ ലഹരിയിലായിരുന്ന 22കാര​ൻ 19കാരിയെ ആദ്യം ബലാത്സംഗം ചെയ്​തു. പിന്നീട്​ 19കാരനെ വിളിച്ചുവരുത്തുകയായിരുന്നു. ഇയാളും ബലാത്സംഗം ചെയ്​തു. തുടർന്ന്​ പെൺകുട്ടിയെ ബസിൽ ഉപേക്ഷിച്ച്​ ഇരുവരും കടന്നു.

പെൺകുട്ടി ഓ​ട്ടോ വിളിച്ച്​ വീട്ടിലെത്തിയതായും വീട്ടുകാരോട്​ സംഭവം അറിയിച്ചതായും പൊലീസ്​ പറഞ്ഞു. കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മണിക്കൂറുകൾക്കകം 19കാരനെ പൊലീസ്​ പിടികൂടി. 22 കാരൻ ഒളിവിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CasePoliceKhargar
News Summary - Two men rape 19 year old woman inside a parked bus in Khargar
Next Story