Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥിയെ മരത്തിൽ...

വിദ്യാർഥിയെ മരത്തിൽ കെട്ടിയിട്ട് കാമുകിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു

text_fields
bookmark_border
വിദ്യാർഥിയെ മരത്തിൽ കെട്ടിയിട്ട് കാമുകിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു
cancel

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വിദ്യാർഥിയെ മരത്തിൽ കെട്ടിയിട്ട് കാമുകിയെ രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. കൃ‍ഷ്ണ ജില്ലയിലെ മച്ചിലിപട്ടണത്താണ് സംഭവം.

പള്ളിപ്പാലം ബീച്ച് സന്ദർശിക്കാൻ പോയ സുഹൃത്തുക്കളെ പ്രതികൾ ചേർന്ന് തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു. പുരുഷ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടശേഷം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെൺകുട്ടിയും സുഹൃത്തും സംഭവം ആദ്യം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളായ പി. നാഗബാബു, എറംസെട്ടി അനുദീപ് എന്നിവരെ ബന്ദർ റൂറൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andhra PradeshRape
News Summary - Two men sexually assault Andhra girl after tying up boyfriend to tree, one detained
Next Story