യു.പിയിൽ പശുവിെൻറ പേരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം
text_fieldsമുസഫർനഗർ: ഉത്തർപ്രദേശിലെ ഷാംലിയിൽ പശുവിനെ അറുത്തുവെന്നാരോപിച്ച് രണ്ടു മുസ്ലിം യുവാക്കൾക്ക് കൊടിയ മർദനം. പശുസംരക്ഷണ സംഘമെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് ഷാംലി പട്ടണത്തിൽ രണ്ടു യുവാക്കളെ മർദിച്ച് തെരുവിൽകൂടി നടത്തിച്ചത്.
ഇവരെ പൊലീസ് രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മർദകസംഘത്തിെൻറ തലവനെ അറസ്റ്റു ചെയ്തതായും 20 പേർക്കെതിരെ കേസെടുത്തതായും ആദർശ് മണ്ഡി പൊലീസ് അറിയിച്ചു. അതേസമയം, മർദനത്തിനിരയായവർക്കെതിരെ പശുകശാപ്പ് നിരോധന നിയമം അനുസരിച്ച് കേസെടുത്തിട്ടുമുണ്ട്. മൊബൈലിൽ പകർത്തിയ മർദന ദൃശ്യങ്ങളിൽനിന്ന് പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.