കശ്മീരിൽ നുഴഞ്ഞുകയറ്റക്കാരെനയും തീവ്രവദികെളയും സേന വധിച്ചു
text_fieldsജമ്മു: വടക്കൻ കശ്മീരിലെ ബന്ദിപൊറ ജില്ലയിൽ രണ്ടു തീവ്രദവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് ബോണിഖാൻ ഗ്രാമത്തിൽ സംയുക്ത സേന നടത്തിയ പരിശോധനയിലാണ് തീ്വ്രവാദികൾ കൊല്ലപ്പെട്ടത്. സംസ്ഥാന പൊലീസ് സേനയുടെ പ്രത്യേക ദൗത്യസംഘവും രാഷ്ട്രീയ റൈഫിൾസും പരിശോധനയിൽ പങ്കാളികളായെന്ന് ഉന്നത പൊലീസ് ഉേദ്യാഗസ്ഥർ അറിയിച്ചു.
പൊലീസ് വളഞ്ഞപ്പോൾ തീവ്രവാദികൾ വെടിയുതിർക്കാൻ തുടങ്ങി. തിരിച്ച് പ്രതികരിച്ചതിനെ തുടർന്ന് രണ്ട് തീവ്രവാദ പ്രവർത്തകർ വെടിയേറ്റു മരിക്കുകയായിരുന്നു. മരിച്ചത് ലക്ഷർ –ഇ– തൊയ്ബ പ്രവർത്തകരാണെന്ന് കരുതുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരില്‍ നിന്ന് പുതിയ 2000 രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു. ഇതിന് പുറമെ 100 രൂപയുടെ നോട്ട് കെട്ടുകളും, വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, ജമ്മുവിലെ ആർ.എസ് പുര അന്താരാഷ്ട്ര അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റക്കാരൻ അതിർത്തി സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു. മുന്നറിയിപ്പുകൾ വകവെക്കാതെ മൂടൽ മഞ്ഞിെൻറ മറപറ്റി അതിർത്തിവേലി കടക്കാൻ ശ്രമിച്ചതിനാലാണ് വെടിവെച്ചു വീഴ്ത്തിയതെന്ന് സേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.