ചാരവൃത്തി: സൈനികൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പ്രതിരോധ വകുപ്പിലെ അതിരഹസ്യ രേഖകൾ പാകിസ്താൻ ചാര സംഘടനയായ ഐ.എസ്.ഐക്ക് ചോർത്തിയ സംഭവത്തിൽ സൈനികൾ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. രാജസ്ഥാനിലെ പൊഖ്റാനിലുള്ള കരസേനയുടെ ബേസ്ക്യാമ്പിൽ ജോലി ചെയ്തിരുന്ന സൈനികൻ പരംജിത്, പൊഖ്റാൻ സൈനിക ക്യാമ്പിലേക്ക് പച്ചക്കറി വിതരണം ചെയ്തിരുന്ന ഹബീബ് ഖാൻ എന്ന ഹബീബുർ റഹ്മാർ (34) എന്നിവരാണ് ഡൽഹി പൊലീസിെൻറ പിടിയിലായത്.
ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ്ചെയ്തത്. പരംജിതിന് പണം നൽകി രഹസ്യ രേഖകൾ സംഘടിപ്പിച്ചിരുന്ന ഹബീബ് അതിർത്തിക്കപ്പുറത്തേക്ക് ഇത് കൈമാറുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹബീബിെൻറ ബന്ധുക്കളാണ് രേഖകൾ കൈപ്പറ്റിയിരുന്നതെന്നും ഇത് െഎ.എസ്.ഐക്ക് വേണ്ടിയായിരുെന്നന്നും പൊലീസ് പറയുന്നു. ഹവാല ഇടപാട് വഴിയാണ് ഇതിനു പ്രതിഫലമായി പണം നൽകിയിരുന്നതെന്ന് സ്പെഷൽ പൊലീസ് കമീഷണർ പ്രവീൺ രഞ്ജൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പരംജിത് ഇപ്പോൾ ആഗ്ര കേൻ റാൺമെൻറിൽ ക്ലർക്കായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രഹസ്യ വിവരത്തെ തുടർന്ന് ഹബീബ് ഖാൻ പിടിയിലാവുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് സൈനികൻെറ പങ്ക് വെളിപ്പെട്ടത്.
അതിർത്തിയിൽ ചൈന കോൺക്രീറ്റ് ക്യാമ്പുകൾ നിർമിക്കുന്നു
ന്യൂഡൽഹി: അതിർത്തിപ്രദേശങ്ങളായ വടക്കൻ ലഡാക്കിലും നാകു ലായിലും ചൈന സൈനികകേന്ദ്രങ്ങൾ ഒരുക്കുന്നതായി വിവരം. കോൺക്രീറ്റ് ക്യാമ്പുകളാണ് നിർമിക്കുന്നതെന്നും ചൈനീസ് ട്രൂപ്പുകൾ തർക്കപ്രദേശങ്ങളിലേക്ക് നീങ്ങുന്നതായും 'ഇന്ത്യ ടു ഡേ' റിപ്പോർട്ട് ചെയ്തു. വടക്കൻ സിക്കിമിൽനിന്ന് കിലോമീറ്ററുകൾ അപ്പുറത്താണ് ക്യാമ്പുകൾ. നേരത്തെ വടക്കൻ ലഡാക്കിലും അരുണാചൽപ്രദേശിലെ അതിർത്തിപ്രദേശങ്ങളിലും ചൈന കോൺക്രീറ്റ് ക്യാമ്പുകൾ നിർമിച്ചിരുന്നു. സമാനമായ നിർമാണങ്ങളാണ് നാകു ലായിലും നടക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അതിർത്തിയിൽ ചൈന നടത്തുന്ന റോഡ് നിർമാണങ്ങളും സൈനിക താൽപര്യങ്ങൾ മുൻനിർത്തിയാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.