ബംഗളൂരുവിൽ നിന്ന് േകരളത്തിലേക്ക് നാളെ മുതൽ രണ്ടു ട്രെയിനുകൾ കൂടി
text_fieldsബംഗളൂരു: ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച കേരളത്തിലേക്കുള്ള ട്രെയിൻ സർവിസുകൾ വീണ്ടും പുനരാരംഭിക്കുന്നു. ലോക്ഡൗണിനുശേഷം കന്യാകുമാരി എക്സ്പ്രസ് ട്രെയിനും മംഗളൂരു വഴിയുള്ള യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസും മാത്രമായിരുന്നു സർവിസ് തുടർന്നിരുന്നത്.
ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ അന്തർ സംസ്ഥാന യാത്രക്കാരുടെ തിരക്ക് കൂടുെമന്നതിനെ തുടർന്നാണ് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതൽ ട്രെയിൻ സർവിസുകൾ പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചത്. കെ.എസ്.ആര് ബംഗളൂരു - എറണാകുളം (02677), മൈസൂരു - ബംഗളൂരു-കൊച്ചുവേളി (06315) സ്പെഷല്‍ എന്നീ ട്രെയിനുകളാണ് പുനരാരംഭിക്കുന്നത്.
രണ്ടു ട്രെയിനുകളുടെയും ബംഗളൂരുവിൽനിന്നുള്ള ആദ്യ സർവിസ് വ്യാഴാഴ്ചയായിരിക്കും (ജൂൺ 17) ആരംഭിക്കുക. ഇതേ ട്രെയിനുകളുടെ കേരളത്തിൽനിന്നുള്ള ആദ്യ സർവിസ് ബുധനാഴ്ചയായിരിക്കും.
ടിക്കറ്റ് റിസർവേഷനും ആരംഭിച്ചിട്ടുണ്ട്. അതേസമയം, യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ പുനരാരംഭിച്ചിട്ടില്ല. നിലവിൽ കണ്ണൂർ ഭാഗത്തേക്ക് ട്രെയിനിൽ പോകേണ്ടവർ മംഗളൂരു വഴിയുള്ള ട്രെയിനിനെയാണ് ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.